ഉൽപത്തി 29:14-17

ഉൽപത്തി 29:14-17 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ ലാബാൻ യാക്കോബിനോട്, “നീ എന്റെ സ്വന്തം മാംസവും രക്തവും ആകുന്നു” എന്നു പറഞ്ഞു. യാക്കോബ് ലാബാനോടുകൂടെ ഒരുമാസം താമസിച്ചു. അതിനുശേഷം ലാബാൻ യാക്കോബിനോട്, “നീ എന്റെ ബന്ധുവായതുകൊണ്ട് എനിക്കുവേണ്ടി പ്രതിഫലം കൂടാതെ ജോലി ചെയ്യണമെന്നുണ്ടോ? നിനക്ക് എന്തു പ്രതിഫലം വേണമെന്നു പറയൂ” എന്നു ചോദിച്ചു. ലാബാനു രണ്ടു പെൺമക്കൾ ഉണ്ടായിരുന്നു; മൂത്തവളുടെ പേര് ലേയാ എന്നും ഇളയവളുടെ പേര് റാഹേൽ എന്നും ആയിരുന്നു. ലേയയുടെ കണ്ണുകൾ ശോഭകുറഞ്ഞതായിരുന്നു; എന്നാൽ, റാഹേൽ ആകാരഭംഗിയുള്ളവളും സുന്ദരിയുമായിരുന്നു.