ഉൽപത്തി 10:1-9
ഉൽപത്തി 10:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിത്: ജലപ്രളയത്തിന്റെശേഷം അവർക്കു പുത്രന്മാർ ജനിച്ചു. യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ. യാവാന്റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം. ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു. ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. കൂശിന്റെ പുത്രന്മാർ: സെബ, ഹവീലാ, സബ്താ, രാമാ, സബ്തെക്ക; രാമായുടെ പുത്രന്മാർ: ശെബയും ദെദാനും. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു. അവൻ യഹോവയുടെ മുമ്പാകെ നായാട്ടുവീരനായിരുന്നു; അതുകൊണ്ട്: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി.
ഉൽപത്തി 10:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി: ജലപ്രളയത്തിനുശേഷം അവർക്ക് പുത്രന്മാർ ജനിച്ചു. യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ് എന്നിവരായിരുന്നു. ഗോമെറിന്റെ പുത്രന്മാർ: അശ്കെനാസ്, രീഫത്ത്, തോഗർമ്മാ എന്നിവർ. യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം എന്നിവർ. ഇവരിൽനിന്ന് തീരദേശജനതകൾ പെരുകി. യാഫെത്തിന്റെ പിന്മുറക്കാരായ ഇവർ കുലങ്ങളായി പിരിഞ്ഞ് അവരവരുടെ ഭാഷ സംസാരിച്ചുകൊണ്ട് അവരവരുടെ ദേശങ്ങളിൽ വസിച്ചു. ഹാമിന്റെ പുത്രന്മാർ: കൂശ്, ഈജിപ്ത്, പൂത്, കനാൻ എന്നിവരായിരുന്നു. കൂശിന്റെ പുത്രന്മാരാണ് സെബ, ഹവീലാ, സബ്താ, രാമാ, സബ്തെക്ക എന്നിവർ. രാമായുടെ പുത്രന്മാർ ശെബയും ദെദാനും. കൂശിന്റെ പുത്രനായിരുന്നു നിമ്രോദ്. അവൻ ഭൂമിയിലെ ആദ്യത്തെ യുദ്ധവീരനായിത്തീർന്നു. സർവേശ്വരന്റെ ഹിതത്താൽ അവൻ ശക്തനായ ഒരു നായാട്ടുകാരനും ആയിരുന്നു. അതുകൊണ്ട് “സർവേശ്വരന്റെ സന്നിധിയിൽ നിമ്രോദിനെപ്പോലെ ശക്തനായ ഒരു നായാട്ടുകാരൻ” എന്നൊരു ചൊല്ല് അവരുടെ ഇടയിൽ ഉണ്ടായി.
ഉൽപത്തി 10:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി: ജലപ്രളയത്തിനുശേഷം അവർക്ക് പുത്രന്മാർ ജനിച്ചു. യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ. യാവാന്റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം. ഇവരുടെ സന്തതികളാണ് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങൾ. അവർ താന്താങ്ങളുടെ ദേശങ്ങളിൽ വെവ്വേറെ ഭാഷകൾ സംസാരിച്ച്, വെവ്വേറെഗോത്രങ്ങളും ജനതകളുമായി കുടുംബമായി പാർത്തു വരുന്നു. ഹാമിന്‍റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ; രാമായുടെ പുത്രന്മാർ: ശെബയും ദെദാനും. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു. അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ട്: “യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു പഴഞ്ചൊല്ലുണ്ടായി.
ഉൽപത്തി 10:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവർക്കു പുത്രന്മാർ ജനിച്ചു. യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ. യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം. ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു. ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാർ: ശെബയും ദെദാനും. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു. അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി.
ഉൽപത്തി 10:1-9 സമകാലിക മലയാളവിവർത്തനം (MCV)
നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി സംബന്ധിച്ച വിവരം: പ്രളയത്തിനുശേഷം അവർക്കു പുത്രന്മാരുണ്ടായി. യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമാ. യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്ത്യർ, ദോദാന്യർ. ഇവരിൽനിന്ന് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങൾ ഉത്ഭവിച്ചു. അവർ അതതുദേശങ്ങളിൽ അവരവരുടെ ഭാഷ സംസാരിച്ച് വിവിധഗോത്രങ്ങളും ജനതകളുമായി താമസിച്ചുവന്നു. ഹാമിന്റെ പുത്രന്മാർ: കൂശ്, ഈജിപ്റ്റ്, പൂത്ത്, കനാൻ. കൂശിന്റെ പുത്രന്മാർ: സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. രാമായുടെ പുത്രന്മാർ: ശേബാ, ദേദാൻ. കൂശ് നിമ്രോദിന്റെ പിതാവായിരുന്നു. നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു. അദ്ദേഹം യഹോവയുടെമുമ്പാകെ ശക്തനായൊരു നായാട്ടുവീരനായിരുന്നു. അതുകൊണ്ടാണ്, “യഹോവയുടെ സന്നിധിയിൽ, നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു ചൊല്ലുണ്ടായത്.