ഗലാത്യർ 1:6-8

ഗലാത്യർ 1:6-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ക്രിസ്തുവിന്റെ കൃപയാലാണ് നിങ്ങൾ വിളിക്കപ്പെട്ടത്. നിങ്ങളെ വിളിച്ചവനെ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ച് മറ്റൊരു സുവിശേഷം നിങ്ങൾ സ്വീകരിച്ചതിൽ ഞാൻ ആശ്ചര്യപ്പെടുന്നു! വാസ്തവത്തിൽ മറ്റൊരു സുവിശേഷവുമില്ല. നിങ്ങളെ തകിടം മറിക്കാനും, ക്രിസ്തുവിന്റെ സുവിശേഷത്തെ മാറ്റിമറിക്കാനും ശ്രമിക്കുന്ന ചിലരുള്ളതുകൊണ്ടാണ് ഞാനിതു പറയുന്നത്. എന്നാൽ ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതിൽനിന്നു വ്യത്യസ്തമായ ഒരു സുവിശേഷം നിങ്ങളോടു പ്രസംഗിക്കുന്നത് ഞങ്ങൾ തന്നെ ആയാലും സ്വർഗത്തിൽനിന്നുള്ള ഒരു മാലാഖ ആയാലും ശപിക്കപ്പെട്ടവൻ ആകുന്നു.

പങ്ക് വെക്കു
ഗലാത്യർ 1 വായിക്കുക