എസ്രാ 2:68-69
എസ്രാ 2:68-69 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെരൂശലേമിൽ സർവേശ്വരന്റെ ആലയത്തിന്റെ സന്നിധിയിൽ എത്തിച്ചേർന്നപ്പോൾ ചില പിതൃഭവനത്തലവന്മാർ ദേവാലയം യഥാസ്ഥാനത്ത് നിർമ്മിക്കാൻ സ്വമേധാദാനങ്ങൾ അർപ്പിച്ചു. അവർ തങ്ങളുടെ കഴിവിനൊത്ത് നിർമ്മാണനിധിയിൽ അർപ്പിച്ചു; അത് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും ആയിരുന്നു.
എസ്രാ 2:68-69 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് ഔദാര്യദാനങ്ങൾ കൊടുത്തു. അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു.
എസ്രാ 2:68-69 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെരൂശലേമിൽ സർവേശ്വരന്റെ ആലയത്തിന്റെ സന്നിധിയിൽ എത്തിച്ചേർന്നപ്പോൾ ചില പിതൃഭവനത്തലവന്മാർ ദേവാലയം യഥാസ്ഥാനത്ത് നിർമ്മിക്കാൻ സ്വമേധാദാനങ്ങൾ അർപ്പിച്ചു. അവർ തങ്ങളുടെ കഴിവിനൊത്ത് നിർമ്മാണനിധിയിൽ അർപ്പിച്ചു; അത് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും ആയിരുന്നു.
എസ്രാ 2:68-69 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ എത്തിയപ്പോൾ, ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് അവർ ഔദാര്യദാനങ്ങൾ കൊടുത്തു. അവർ തങ്ങളുടെ പ്രാപ്തിപോലെ ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം (61,000) സ്വർണ്ണനാണയങ്ങളും അയ്യായിരം (5,000) മാനെ വെള്ളിയും നൂറ് (100) പുരോഹിതവസ്ത്രവും കൊടുത്തു.
എസ്രാ 2:68-69 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങൾ കൊടുത്തു. അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു.
എസ്രാ 2:68-69 സമകാലിക മലയാളവിവർത്തനം (MCV)
ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി. തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.