എസ്രാ 2:1-70
എസ്രാ 2:1-70 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽനിന്ന് യെരൂശലേമിലേക്കും യെഹൂദായിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിത്: സെരുബ്ബാബേലിനോടുകൂടെ വന്നവർ:യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണമാവിത്: പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റി എഴുപത്തിരണ്ട്. ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റി എഴുപത്തിരണ്ട്. ആരഹിന്റെ മക്കൾ എഴുനൂറ്റി എഴുപത്തഞ്ച്. യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തി എണ്ണൂറ്റിപന്ത്രണ്ട്. ഏലാമിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്. സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ച്. സക്കായിയുടെ മക്കൾ എഴുനൂറ്റി അറുപത്. ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ട്. ബേബായിയുടെ മക്കൾ അറുനൂറ്റി ഇരുപത്തിമൂന്ന്. അസ്ഗാദിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്. അദോനീക്കാമിന്റെ മക്കൾ അറുനൂറ്റി അറുപത്തിആറ്. ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തി അമ്പത്താറ്. ആദീന്റെ മക്കൾ നാനൂറ്റി അമ്പത്തിനാല്. യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റിയെട്ട്. ബോസായിയുടെ മക്കൾ മുന്നൂറ്റി ഇരുപത്തിമൂന്ന്. യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ട്. ഹാശൂമിന്റെ മക്കൾ ഇരുനൂറ്റി ഇരുപത്തിമൂന്ന്. ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ച്. ബേത്‍ലഹേമ്യർ നൂറ്റി ഇരുപത്തിമൂന്ന്. നെതൊഫാത്യർ അമ്പത്താറ്. അനാഥോത്യർ നൂറ്റി ഇരുപത്തെട്ട്. അസ്മാവെത്യർ നാല്പത്തിരണ്ട്. കിര്യത്ത്-യെയാരീം, കെഫീര, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്ന്. രാമായിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റി ഇരുപത്തിഒന്ന്. മിഖ്മാശ്യർ നൂറ്റിഇരുപത്തിരണ്ട്. ബേഥേലിലെയും ഹായിയിലെയും നിവാസികൾ ഇരുനൂറ്റി ഇരുപത്തിമൂന്ന്. നെബോനിവാസികൾ അമ്പത്തിരണ്ട്. മഗ്ബീശിന്റെ മക്കൾ നൂറ്റിഅമ്പത്താറ്. മറ്റേ ഏലാമിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്. ഹാരീമിന്റെ മക്കൾ മുന്നൂറ്റി ഇരുപത്. ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റി ഇരുപത്തഞ്ച്. യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ച്. സെനായാനിവാസികൾ മൂവായിരത്തി അറുനൂറ്റി മുപ്പത്. പുരോഹിതന്മാരാവിത്: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്. ഇമ്മേരിന്റെ മക്കൾ ആയിരത്തി അമ്പത്തിരണ്ട്. പശ്ഹൂരിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി നാല്പത്തി ഏഴ്. ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴ്. ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാല്. സംഗീതക്കാർ: ആസാഫ്യർ നൂറ്റി ഇരുപത്തിയെട്ട്. വാതിൽക്കാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തിയൊമ്പത്. ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ, ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ, ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ, രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ, ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ, മെയൂന്യർ, നെഫീസ്യർ, ബക്ക്ബുക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, ബസ്ലൂത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ. ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ, ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ. ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റി തൊണ്ണൂറ്റി രണ്ട്. തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നെ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നെയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാൻ അവർക്കു കഴിഞ്ഞില്ല. ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റി അമ്പത്തിരണ്ട്. പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ. ഇവർ തങ്ങളുടെ വംശാവലി രേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായത് തിന്നരുത് എന്നു ദേശാധിപതി അവരോടു കല്പിച്ചു. സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേരായിരുന്നു. അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴ് പേരെ കൂടാതെ തന്നെ; അവർക്ക് ഇരുനൂറ് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു. എഴുനൂറ്റിമുപ്പത്താറ് കുതിരയും ഇരുനൂറ്റിനാല്പത്തഞ്ച് കോവർകഴുതയും നാനൂറ്റി മുപ്പത്തഞ്ച് ഒട്ടകവും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതയും അവർക്കുണ്ടായിരുന്നു. എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് ഔദാര്യദാനങ്ങൾ കൊടുത്തു. അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു. പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽ കാവല്ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു. എല്ലാ യിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
എസ്രാ 2:1-70 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബാബിലോൺരാജാവായ നെബുഖദ്നേസർ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയിരുന്ന പ്രവാസികളിൽ തങ്ങളുടെ പട്ടണമായ യെരൂശലേമിലേക്കും യെഹൂദ്യയിലേക്കും മടങ്ങിവന്നവർ താഴെ പറയുന്നവരാണ്. സെരുബ്ബാബേലിന്റെ കൂടെ വന്നവർ: യേശുവ, നെഹെമ്യാ, സെരായാ, രെയേലയാ, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ. ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണം: പരോശിന്റെ വംശജർ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ട്. ശെഫത്യായുടെ വംശജർ മൂന്നൂറ്റി എഴുപത്തിരണ്ട്. ആരഹിന്റെ വംശജർ എഴുനൂറ്റെഴുപത്തഞ്ച്. യേശുവയുടെയും യോവാബിന്റെയും വംശജർ, അതായത് പഹത്-മോവാബിന്റെ വംശജർ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട്. ഏലാമിന്റെ വംശജർ ആയിരത്തി ഇരുനൂറ്റമ്പത്തിനാല്. സത്ഥൂവിന്റെ വംശജർ തൊള്ളായിരത്തി നാല്പത്തഞ്ച്. സക്കായിയുടെ വംശജർ എഴുനൂറ്ററുപത്. ബാനിയുടെ വംശജർ അറുനൂറ്റി നാല്പത്തിരണ്ട്. ബേബായിയുടെ വംശജർ അറുനൂറ്റി ഇരുപത്തിമൂന്ന്. അസ്ഗാദിന്റെ വംശജർ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്. അദോനീക്കാമിന്റെ വംശജർ അറുനൂറ്ററുപത്താറ്. ബിഗ്വായുടെ വംശജർ രണ്ടായിരത്തി അൻപത്താറ്. ആദിന്റെ വംശജർ നാനൂറ്റമ്പത്തിനാല്. ആതേരിന്റെ, അതായത് ഹിസ്കീയായുടെ വംശജർ തൊണ്ണൂറ്റെട്ട്. ബേസായിയുടെ വംശജർ മുന്നൂറ്റി ഇരുപത്തിമൂന്ന്. യോരായുടെ വംശജർ നൂറ്റിപന്ത്രണ്ട്. ഹാശൂമിന്റെ വംശജർ ഇരുനൂറ്റി ഇരുപത്തിമൂന്ന്. ഗിബ്ബാരിന്റെ വംശജർ തൊണ്ണൂറ്റഞ്ച്. ബേത്‍ലഹേമ്യർ നൂറ്റി ഇരുപത്തിമൂന്ന്. നെതോഫാത്യർ അമ്പത്താറ്. അനാഥോത്യർ നൂറ്റി ഇരുപത്തെട്ട്. അസ്മാവെത്യർ നാല്പത്തിരണ്ട്. കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന്. രാമായിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റി ഇരുപത്തൊന്ന്. മിഖ്മാശ്യർ നൂറ്റി ഇരുപത്തിരണ്ട്. ബേഥേൽ, ഹായി നിവാസികൾ ഇരുനൂറ്റി ഇരുപത്തിമൂന്ന്, നെബോ നിവാസികൾ അമ്പത്തിരണ്ട്, മഗ്ബീശ് നിവാസികൾ നൂറ്റമ്പത്താറ്, മറ്റേ ഏലാമിലെ നിവാസികൾ ആയിരത്തി ഇരുനൂറ്റമ്പത്തിനാല്. ഹാരീം നിവാസികൾ മുന്നൂറ്റിരുപത്. ലോദ്, ഹാദിദ്, ഓനോ നിവാസികൾ എഴുനൂറ്റി ഇരുപത്തഞ്ച്. യെരീഹോ നിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച്. സെനായാ നിവാസികൾ മൂവായിരത്തറുനൂറ്റി മുപ്പത്. പുരോഹിതർ: യേശുവയുടെ ഭവനത്തിലെ യെദയ്യായുടെ വംശജർ തൊള്ളായിരത്തെഴുപത്തിമൂന്ന്. ഇമ്മേരിന്റെ വംശജർ ആയിരത്തമ്പത്തിരണ്ട്. പശ്ഹൂരിന്റെ വംശജർ ആയിരത്തി ഇരുനൂറ്റിനാല്പത്തേഴ്. ഹാരീമിന്റെ വംശജർ ആയിരത്തിപ്പതിനേഴ്. ലേവ്യർ: ഹോദവ്യായുടെ വംശജരിൽ യേശുവയുടെയും കദ്മീയേലിന്റെയും വംശജർ എഴുപത്തിനാല്. ഗായകർ: ആസാഫ്യർ നൂറ്റി ഇരുപത്തെട്ട്. വാതിൽ കാവല്‌ക്കാരുടെ വംശജർ: ശല്ലൂമിന്റെ വംശജർ, ആതേരിന്റെ വംശജർ, തല്മോന്റെ വംശജർ, അക്കൂബിന്റെ വംശജർ, ഹതീതയുടെ വംശജർ, ശോബായിയുടെ വംശജർ, ആകെ നൂറ്റിമുപ്പത്തൊമ്പത്. ദേവാലയ സേവകർ: സീഹയുടെ വംശജർ, ഹസൂഫയുടെ വംശജർ, തബ്ബായോത്തിന്റെ വംശജർ, കേരോസിന്റെ വംശജർ, സീയാഹായുടെ വംശജർ, പാദോന്റെ വംശജർ, ലെബാനായുടെയും ഹഗാബായുടെയും അക്കൂബിന്റെയും വംശജർ, ഹാഗാബിന്റെയും ശൽമായിയുടെയും ഹാനാന്റെയും വംശജർ, ഗിദ്ദേലിന്റെയും ഗഹരിന്റെയും രെയായായുടെയും വംശജർ, രെസീന്റെയും നെക്കോദയുടെയും ഗസ്സാമിന്റെയും വംശജർ, ഉസ്സയുടെയും പാസേഹായുടെയും ബേസായിയുടെയും വംശജർ, അസ്നയുടെയും മെയൂനിമിന്റെയും നെഫീസിമിന്റെയും വംശജർ, ബക്ബുക്കിന്റെയും ഹക്കൂഫയുടെയും ഹർഹൂരിന്റെയും വംശജർ, ബസ്‍ലൂത്തിന്റെയും മെഹീദയുടെയും ഹർശയുടെയും വംശജർ, ബർക്കോസിന്റെയും സീസെരയുടെയും തേമഹിന്റെയും വംശജർ, നെസീഹയുടെയും ഹതീഫയുടെയും വംശജർ. ശലോമോന്റെ ദാസന്മാരുടെ വംശജർ: സോതായിയുടെയും ഹസോഫേരെത്തിന്റെയും പെരുദയുടെയും വംശജർ, യാലായുടെയും ദർക്കോന്റെയും ഗിദ്ദേലിന്റെയും വംശജർ, ശെഫത്യായുടെയും ഹത്തീലിന്റെയും പോക്കേരെത്ത്-ഹസ്സെബയീമിന്റെയും ആമിയുടെയും വംശജർ. ദേവാലയ ശുശ്രൂഷകരും ശലോമോന്റെ ദാസന്മാരുടെ വംശജരും കൂടി ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്. തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു പുറപ്പെട്ട ദെലെയാ, തോബീയാ, നെക്കോദ എന്നീ വംശജരുടെ പിതൃഭവനമോ, വംശാവലിയോ അറിഞ്ഞുകൂടായ്കയാൽ അവർ ഇസ്രായേല്യർ തന്നെയാണോ എന്നു തെളിയിക്കാൻ കഴിഞ്ഞില്ല. അവർ ആകെ അറുനൂറ്റിഅമ്പത്തിരണ്ട് പേരായിരുന്നു. പുരോഹിത വംശജർ: ഹബയ്യാ, ഹക്കോസ്, ബർസില്ലായ് എന്നിവരുടെ വംശജർ. ബർസില്ലായ് കുലത്തിന്റെ പൂർവപിതാവ് ഗിലെയാദുകാരനായ ബർസില്ലായുടെ പുത്രിമാരിൽ ഒരുവളെ വിവാഹം ചെയ്യുകയും അയാളുടെ പിൻതലമുറക്കാർ ബർസില്ലായ് എന്ന കുലനാമത്തിൽ അറിയപ്പെടുകയും ചെയ്തു. ഇവരുടെ പൗരോഹിത്യപൈതൃകം തെളിയിക്കാൻ രേഖയൊന്നും ഉണ്ടായിരുന്നില്ല. വംശപാരമ്പര്യം തെളിയിക്കാൻ കഴിയാഞ്ഞതുകൊണ്ട് അവരെ അശുദ്ധരായി ഗണിച്ച് പൗരോഹിത്യത്തിൽനിന്നു പുറന്തള്ളി. ഊറീം, തുമ്മീം എന്നിവ മുഖേന ദൈവഹിതം ആരായാൻ ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ അവർ അതിവിശുദ്ധഭോജനം ഭക്ഷിക്കരുതെന്ന് ദേശാധിപതി വിധിച്ചു. നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരാണ് പ്രവാസത്തിൽനിന്നു തിരിച്ചുവന്നത്. കൂടാതെ അവർക്ക് ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴു ദാസീദാസന്മാരും ഇരുനൂറു ഗായികാഗായകന്മാരും ഉണ്ടായിരുന്നു. എഴുനൂറ്റിമുപ്പത്താറു കുതിര, ഇരുനൂറ്റിനാല്പത്തഞ്ചു കോവർകഴുത, നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകം, ആറായിരത്തെഴുനൂറ്റി ഇരുപതു കഴുത എന്നിവയും അവർക്കുണ്ടായിരുന്നു. യെരൂശലേമിൽ സർവേശ്വരന്റെ ആലയത്തിന്റെ സന്നിധിയിൽ എത്തിച്ചേർന്നപ്പോൾ ചില പിതൃഭവനത്തലവന്മാർ ദേവാലയം യഥാസ്ഥാനത്ത് നിർമ്മിക്കാൻ സ്വമേധാദാനങ്ങൾ അർപ്പിച്ചു. അവർ തങ്ങളുടെ കഴിവിനൊത്ത് നിർമ്മാണനിധിയിൽ അർപ്പിച്ചു; അത് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും ആയിരുന്നു. പുരോഹിതന്മാരും ലേവ്യരും ജനങ്ങളിൽ ചിലരും യെരൂശലേമിലും ചുറ്റുപാടും താമസിച്ചു. ഗായകരും ദ്വാരപാലകന്മാരും ദേവാലയശുശ്രൂഷകരും തങ്ങളുടെ നഗരങ്ങളിൽ പാർത്തു. അങ്ങനെ എല്ലാ ഇസ്രായേല്യരും അവിടെ പാർപ്പുറപ്പിച്ചു.
എസ്രാ 2:1-70 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽ നിന്ന് യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്ക് മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്: സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യ ഇപ്രകാരമാണ്: പരോശിന്‍റെ മക്കൾ രണ്ടായിരത്തൊരുനൂറ്റിയെഴുപത്തിരണ്ട് (2,172). ശെഫത്യാവിന്‍റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട് (372), ആരഹിന്‍റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ച് (775). യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട് (2,812). ഏലാമിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റമ്പത്തിനാല് (1,254). സഥൂവിൻ്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ച് (945). സക്കായിയുടെ മക്കൾ എഴുനൂറ്ററുപത് (760). ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ട് (642). ബേബായിയുടെ മക്കൾ അറുനൂറ്റിയിരുപത്തിമൂന്ന് (623). അസ്ഗാദിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റി ഇരുപത്തിരണ്ടു (1,222). അദോനീക്കാമിന്‍റെ മക്കൾ അറുനൂറ്ററുപത്താറ് (666). ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറ് (2,056). ആദീൻ്റെ മക്കൾ നാനൂറ്റമ്പത്തിനാല് (454). യെഹിസ്കീയാവിന്‍റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട് (98). ബേസായിയുടെ മക്കൾ മുന്നൂറ്റിയിരുപത്തിമൂന്ന് (323). യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ട് (112). ഹാശൂമിൻ്റെ മക്കൾ ഇരുനൂറ്റിയിരുപത്തിമൂന്ന് (223). ഗിബ്ബാരിൻ്റെ മക്കൾ തൊണ്ണൂറ്റഞ്ച് (95). ബേത്ലേഹേമ്യർ നൂറ്റിയിരുപത്തിമൂന്ന് (123). നെതോഫാത്യർ അമ്പത്താറ് (56). അനാഥോത്യർ നൂറ്റിയിരുപത്തെട്ട് (128). അസ്മാവെത്യർ നാല്പത്തിരണ്ട് (42). കിര്യത്ത്-യെയാരീം, കെഫീരാ, ബെരോയോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന് (743). രാമയിലെയും ഗിബയിലെയും നിവാസികൾ അറുനൂറ്റിയിരുപത്തൊന്ന് (621). മിഖ്മാശ്യർ നൂറ്റിയിരുപത്തിരണ്ട് (122). ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിയിരുപത്തിമൂന്ന് (223). നെബോനിവാസികൾ അമ്പത്തിരണ്ട് (52). മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറ് (156). മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിയിരുനൂറ്റമ്പത്തിനാല് (1,254). ഹാരീമിന്‍റെ മക്കൾ മുന്നൂറ്റിയിരുപത് (320). ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിയിരുപത്തഞ്ച് (725). യെരിഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച് (345). സേനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പത് (3,630). പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന് (973). ഇമ്മേരിന്റെ മക്കൾ ആയിരത്തിയമ്പത്തിരണ്ട് (1,052). പശ്ഹൂരിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റിനാല്പത്തേഴ് (1,247). ഹാരീമിന്‍റെ മക്കൾ ആയിരത്തിപ്പതിനേഴ് (1,017). ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാല് (74). സംഗീതക്കാർ: ആസാഫ്യർ നൂറ്റിയിരുപത്തെട്ട് (128). വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റിമുപ്പത്തൊമ്പത് (139). ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിൻ്റെ മക്കൾ, കേരോസിൻ്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോൻ്റെ മക്കൾ, ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ, ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്‍റെ മക്കൾ, രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിൻ്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ, ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ, മെയൂന്യർ, നെഫീസ്യർ, ബക്ക്ബൂക്കിൻ്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിൻ്റെ മക്കൾ, ബസ്ലുത്തിൻ്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിൻ്റെ മക്കൾ, സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ. ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിൻ്റെ മക്കൾ, പെരൂദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോൻ്റെ മക്കൾ ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിൻ്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബായീമിന്‍റെ മക്കൾ, ആമിയുടെ മക്കൾ. ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട് (392). തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നെ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നെയോ എന്ന് തിരിച്ചറിയുവാൻ, തങ്ങളുടെ പിതൃഭവനവും വംശാവലിയും പറവാൻ അവർക്ക് കഴിഞ്ഞില്ല. ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ട് (652). പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ. ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അത് കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൌരോഹിത്യത്തിൽനിന്ന് നീക്കിക്കളഞ്ഞു. ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായത് തിന്നരുത് എന്നു ദേശാധിപതി അവരോട് കല്പിച്ചു. സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് (42,360) പേർ ആയിരുന്നു. അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തിയേഴ് (7,337) പേരെ കൂടാതെ അവർക്ക് പുരുഷന്മാരും സ്ത്രീകളുമായ ഇരുനൂറ് (200) സംഗീതക്കാർ ഉണ്ടായിരുന്നു. എഴുനൂറ്റിമുപ്പത്താറ് (736) കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ച് (245) കോവർകഴുതകളും നാനൂറ്റിമുപ്പത്തഞ്ച് (435) ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിയിരുപത് (6,720) കഴുതകളും അവർക്കുണ്ടായിരുന്നു. എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ എത്തിയപ്പോൾ, ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് അവർ ഔദാര്യദാനങ്ങൾ കൊടുത്തു. അവർ തങ്ങളുടെ പ്രാപ്തിപോലെ ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം (61,000) സ്വർണ്ണനാണയങ്ങളും അയ്യായിരം (5,000) മാനെ വെള്ളിയും നൂറ് (100) പുരോഹിതവസ്ത്രവും കൊടുത്തു. പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും, യിസ്രായേല്യർ എല്ലാവരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
എസ്രാ 2:1-70 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽനിന്നു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിതു: സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നഹെമ്യാവു, സെരായാവു, രെയേലയാവു, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണമാവിതു: പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു. ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ടു, ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ചു. യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു. ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു. സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ചു. സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു. ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ടു. ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്നു. അസ്ഗാദിന്റെ മക്കൾ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു. അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറു. ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറു. ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാലു. യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു. ബോസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്നു. യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ടു. ഹാശൂമിന്റെ മക്കൾ ഇരുനൂറ്റിരുപത്തിമൂന്നു. ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ചു. ബേത്ത്ലേഹെമ്യർ നൂറ്റിരുപത്തിമൂന്നു. നെതോഫാത്യർ അമ്പത്താറു. അനാഥോത്യർ നൂറ്റിരുപത്തെട്ടു. അസ്മാവെത്യർ നാല്പത്തിരണ്ടു. കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്നു. രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്നു. മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ടു. ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്നു. നെബോനിവാസികൾ അമ്പത്തിരണ്ടു. മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറു. മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു. ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു. ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ചു. യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ചു. സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പതു. പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു. ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു. പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴു. ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴു. ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാലു. സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ടു. വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തൊമ്പതു. ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ, ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ അക്കൂബിന്റെ മക്കൾ, ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ, ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ, രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ, ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ, മെയൂന്യർ, നെഫീസ്യർ, ബക്ക്ബുക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, ബസ്ലുത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ. ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ. ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു. തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാൻ അവർക്കു കഴിഞ്ഞില്ല. ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ടു. പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ. ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. ഊരീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതു എന്നു ദേശാധിപതി അവരോടു കല്പിച്ചു. സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേർ ആയിരുന്നു. അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു. എഴുനൂറ്റി മുപ്പത്താറു കുതിരയും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതയും നാനൂറ്റി മുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു. എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങൾ കൊടുത്തു. അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു. പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു. എല്ലായിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
എസ്രാ 2:1-70 സമകാലിക മലയാളവിവർത്തനം (MCV)
ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു. ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം: പരോശിന്റെ പിൻഗാമികൾ 2,172 ശെഫത്യാവിന്റെ പിൻഗാമികൾ 372 ആരഹിന്റെ പിൻഗാമികൾ 775 (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ 2,812 ഏലാമിന്റെ പിൻഗാമികൾ 1,254 സത്ഥുവിന്റെ പിൻഗാമികൾ 945 സക്കായിയുടെ പിൻഗാമികൾ 760 ബാനിയുടെ പിൻഗാമികൾ 642 ബേബായിയുടെ പിൻഗാമികൾ 623 അസ്ഗാദിന്റെ പിൻഗാമികൾ 1,222 അദോനീക്കാമിന്റെ പിൻഗാമികൾ 666 ബിഗ്വായിയുടെ പിൻഗാമികൾ 2,056 ആദീന്റെ പിൻഗാമികൾ 454 (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ 98 ബേസായിയുടെ പിൻഗാമികൾ 323 യോരയുടെ പിൻഗാമികൾ 112 ഹാശൂമിന്റെ പിൻഗാമികൾ 223 ഗിബ്ബാരിന്റെ പിൻഗാമികൾ 95 ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ 123 നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ 56 അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ 128 അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42 കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 743 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621 മിക്-മാസിൽനിന്നുള്ള പുരുഷന്മാർ 122 ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 223 നെബോയിൽനിന്നുള്ള പുരുഷന്മാർ 52 മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ 156 മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254 ഹാരീമിൽനിന്നുള്ള പുരുഷന്മാർ 320 ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 725 യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345 സെനായാനിൽനിന്നുള്ള പുരുഷന്മാർ 3,630. പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973 ഇമ്മേരിന്റെ പിൻഗാമികൾ 1,052 പശ്ഹൂരിന്റെ പിൻഗാമികൾ 1,247 ഹാരീമിന്റെ പിൻഗാമികൾ 1,017. ലേവ്യർ: (ഹോദവ്യാവിന്റെ പരമ്പരയിലൂടെ) യേശുവയുടെയും കദ്മീയേലിന്റെയും പിൻഗാമികൾ 74. സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 128. ആലയത്തിലെ വാതിൽക്കാവൽക്കാർ: ശല്ലൂം, ആതേർ, തല്മോൻ, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 139. ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്, കേരോസ്, സീയഹ, പാദോൻ, ലെബാന, ഹഗാബ, അക്കൂബ്, ഹഗാബ്, ശൽമായി, ഹാനാൻ, ഗിദ്ദേൽ, ഗഹർ, രെയായാവ്, രെസീൻ, നെക്കോദ, ഗസ്സാം, ഉസ്സ, പാസേഹ, ബേസായി, അസ്ന, മെയൂനിം, നെഫീസീം, ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ, ബസ്ളൂത്ത്, മെഹീദ, ഹർശ, ബർക്കോസ്, സീസെര, തേമഹ്, നെസീഹ, ഹതീഫ എന്നിവരുടെ പിൻഗാമികൾ. ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരൂദ, യാല, ദർക്കോൻ, ഗിദ്ദേൽ, ശെഫാത്യാവ്, ഹത്തീൽ, പോക്കേരെത്ത്-ഹസ്സെബയീം, ആമി എന്നിവരുടെ പിൻഗാമികൾ, 392. തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല: ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 652. പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി, എന്നിവരുടെ പിൻഗാമികൾ. ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു. ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360. അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. 736 കുതിര, 245 കോവർകഴുത, 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു. ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി. തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി. പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.