യെഹെസ്കേൽ 43:16-19
യെഹെസ്കേൽ 43:16-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യാഗപീഠത്തിന്റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കേണം. അതിന്റെ നാലു പുറവുമുള്ള തട്ട് പതിന്നാലു മുഴം നീളവും പതിന്നാലു മുഴം വീതിയും അതിന്റെ ചുറ്റുമുള്ള വക്ക് അര മുഴവും ചുവടു ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്റെ പതനങ്ങൾ കിഴക്കോട്ടായിരിക്കേണം. പിന്നെ അവൻ എന്നോടു കല്പിച്ചത്: മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ യാഗപീഠം ഉണ്ടാക്കുന്ന നാളിൽ അതിന്മേൽ ഹോമയാഗം കഴിക്കേണ്ടതിനും രക്തം തളിക്കേണ്ടതിനും അതിനെക്കുറിച്ചുള്ള ചട്ടങ്ങൾ ആവിത്: എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തുവരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാർക്കു നീ പാപയാഗമായി ഒരു കാളക്കുട്ടിയെ കൊടുക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യെഹെസ്കേൽ 43:16-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അടുപ്പ് പന്ത്രണ്ടു മുഴം വീതിയും നീളവുമുള്ള സമചതുരം ആയിരിക്കണം. അതിന്റെ തട്ടിനു നീളവും വീതിയും പതിനാലുമുഴം വീതം ആയിരിക്കണം. ചുറ്റുമുള്ള വക്കിന് അരമുഴവും ചുവടിനു ചുറ്റും ഒരു മുഴവും ആയിരിക്കണം വീതി. യാഗപീഠത്തിന്റെ ചവിട്ടുപടികൾ കിഴക്കോട്ടായിരിക്കണം. പിന്നീട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്തു: മനുഷ്യപുത്രാ, യാഗപീഠത്തെ സംബന്ധിച്ച ചട്ടങ്ങൾ ഇവയാണ്. ഹോമയാഗത്തിനും രക്തംതളിക്കാനുംവേണ്ടി യാഗപീഠം സ്ഥാപിക്കുന്ന നാളിൽ എനിക്കു ശുശ്രൂഷ ചെയ്യാൻ അടുത്തുവരുന്ന സാദോക്കിന്റെ വംശജരായ ലേവ്യാപുരോഹിതന്മാർക്കു പാപപരിഹാരയാഗത്തിനുവേണ്ടി ഒരു കാളയെ നല്‌കണം.
യെഹെസ്കേൽ 43:16-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യാഗപീഠത്തിന്‍റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കണം. അതിന്‍റെ നാലു വശത്തുമുള്ള തട്ട് പതിനാലു മുഴം നീളവും പതിനാലു മുഴം വീതിയും അതിന്റെ ചുറ്റുമുള്ള വക്ക് അര മുഴവും ചുവട് ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്‍റെ പടികൾ കിഴക്കോട്ടായിരിക്കണം. പിന്നെ അവിടുന്ന് എന്നോട് കല്പിച്ചത്: “മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ യാഗപീഠം ഉണ്ടാക്കുന്ന നാളിൽ അതിന്മേൽ ഹോമയാഗം കഴിക്കേണ്ടതിനും രക്തം തളിക്കേണ്ടതിനും അതിനെക്കുറിച്ചുള്ള ചട്ടങ്ങൾ ഇവയാണ്: എനിക്ക് ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തുവരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാർക്ക്, പാപയാഗമായി ഒരു കാളക്കുട്ടിയെ നീ കൊടുക്കേണം” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യെഹെസ്കേൽ 43:16-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യാഗപീഠത്തിന്റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കേണം. അതിന്റെ നാലു പുറവുമുള്ള തട്ടു പതിന്നാലു മുഴം നീളവും പതിന്നാലു മുഴം വീതിയും അതിന്റെ ചുറ്റുമുള്ള വക്കു അര മുഴവും ചുവടു ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്റെ പതനങ്ങൾ കിഴക്കോട്ടായിരിക്കേണം. പിന്നെ അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ യാഗപീഠം ഉണ്ടാക്കുന്ന നാളിൽ അതിന്മേൽ ഹോമയാഗം കഴിക്കേണ്ടതിന്നും രക്തം തളിക്കേണ്ടതിന്നും അതിനെക്കുറിച്ചുള്ള ചട്ടങ്ങൾ ആവിതു: എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തു വരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാർക്കു നീ പാപയാഗമായി ഒരു കാളക്കുട്ടിയെ കൊടുക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യെഹെസ്കേൽ 43:16-19 സമകാലിക മലയാളവിവർത്തനം (MCV)
യാഗപീഠത്തിന്റെ അടുപ്പ് പന്ത്രണ്ടുമുഴം നീളത്തിലും പന്ത്രണ്ടുമുഴം വീതിയിലും സമചതുരമായിരിക്കണം. മുകളിലത്തെ തട്ടും പതിന്നാലുമുഴം നീളത്തിലും പതിന്നാലുമുഴം വീതിയിലും സമചതുരമായിരിക്കണം. അതിന്റെ വക്ക് ചുറ്റും അര മുഴവും ചുവട് ചുറ്റും ഒരുമുഴവും ആയിരിക്കണം. യാഗപീഠത്തിലേക്കുള്ള പടികൾ കിഴക്കോട്ടായിരിക്കണം.” പിന്നീട് അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യാഗപീഠം നിർമിച്ചുകഴിയുമ്പോൾ ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനും രക്തം തളിക്കുന്നതിനുമുള്ള അനുശാസനങ്ങൾ ഇവയായിരിക്കും: സാദോക്കിന്റെ പുത്രന്മാരായി എനിക്കു ശുശ്രൂഷചെയ്യാൻ അടുത്തുവരുന്ന ലേവ്യരായ പുരോഹിതന്മാർക്ക് പാപശുദ്ധീകരണയാഗത്തിന് ഒരു കാളക്കിടാവിനെ കൊടുക്കണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.