യെഹെസ്കേൽ 41:18-19
യെഹെസ്കേൽ 41:18-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിനും കെരൂബിനും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിന് ഈരണ്ടു മുഖവും ഉണ്ടായിരുന്നു. മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരേയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരേയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.
യെഹെസ്കേൽ 41:18-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രണ്ടു കെരൂബുകൾക്കിടയിൽ ഒരു ഈന്തപ്പന എന്ന കണക്കിനാണ് രൂപങ്ങൾ കൊത്തിവച്ചിരുന്നത്. ഓരോ കെരൂബിനും ഈരണ്ടു മുഖങ്ങൾ ഉണ്ടായിരുന്നു. ഒരു മുഖം മനുഷ്യൻറേതും മറ്റേമുഖം സിംഹത്തിൻറേതുമായിരുന്നു. ഓരോ മുഖവും ഇരുവശങ്ങളിലുള്ള ഈന്തപ്പനകൾക്ക് അഭിമുഖമായിരുന്നു. ദേവാലയത്തിനു പുറമേയും ചുറ്റുമായി ഇതുപോലെയുള്ള കൊത്തുപണികൾ ഉണ്ടായിരുന്നു.
യെഹെസ്കേൽ 41:18-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിനും കെരൂബിനും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിനും ഈ രണ്ടു മുഖവും ഉണ്ടായിരുന്നു. മനുഷ്യമുഖം ഒരു വശത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം മറുവശത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലായിടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.
യെഹെസ്കേൽ 41:18-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിന്നും കെരൂബിന്നും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിന്നു ഈരണ്ടു മുഖവും ഉണ്ടായിരുന്നു. മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.
യെഹെസ്കേൽ 41:18-19 സമകാലിക മലയാളവിവർത്തനം (MCV)
കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു. കെരൂബിനും കെരൂബിനും മധ്യേ ഓരോ ഈന്തപ്പന കൊത്തിയിരുന്നു. ഓരോ കെരൂബിനും ഈരണ്ടു മുഖങ്ങൾ ഉണ്ടായിരുന്നു: ഒരുവശത്തുള്ള ഈന്തപ്പനയ്ക്കുനേരേ മനുഷ്യമുഖവും മറുവശത്തേതിനുനേരേ സിംഹമുഖവുമാണ് ഉണ്ടായിരുന്നത്. ആലയത്തിനുചുറ്റും എല്ലായിടവും ഇപ്രകാരംതന്നെ കൊത്തിയിരുന്നു.