യെഹെസ്കേൽ 37:14 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
യെഹെസ്കേൽ 37:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങൾ ജീവിക്കേണ്ടതിനു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു യഹോവയുടെ അരുളപ്പാട്.
യെഹെസ്കേൽ 37:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ പ്രവേശിപ്പിക്കും; നിങ്ങൾ ജീവിക്കും. നിങ്ങളുടെ സ്വന്തം ദേശത്ത് ഞാൻ നിങ്ങളെ നിവസിപ്പിക്കും. സർവേശ്വരനായ ഞാനാണ് ഇതു പറഞ്ഞതെന്നും ഞാൻ ഇതു നിവർത്തിച്ചിരിക്കുന്നു എന്നും അപ്പോൾ നിങ്ങൾ അറിയും. ഇത് സർവേശ്വരന്റെ വചനം.”
യെഹെസ്കേൽ 37:14 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ എന്‍റെ ശ്വാസത്തെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്ത് പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും’ എന്നു യഹോവയുടെ അരുളപ്പാട്.”
യെഹെസ്കേൽ 37:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ജീവക്കേണ്ടതിന്നു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു യഹോവയുടെ അരുളപ്പാടു.
യെഹെസ്കേൽ 37:14 MCV (സമകാലിക മലയാളവിവർത്തനം)
ഞാൻ എന്റെ ആത്മാവിനെ നിങ്ങളിലേക്കയയ്ക്കും; നിങ്ങൾ ജീവിക്കും; ഞാൻ നിങ്ങളുടെ സ്വന്തം ദേശത്തു നിങ്ങളെ പാർപ്പിക്കും. യഹോവയായ ഞാൻ സംസാരിച്ചിരിക്കുന്നു, ഞാൻ അതു ചെയ്തുമിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും എന്ന് യഹോവയുടെ അരുളപ്പാട്.’ ”