യെഹെസ്കേൽ 29:6-7
യെഹെസ്കേൽ 29:6-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മിസ്രയീംനിവാസികൾ യിസ്രായേൽഗൃഹത്തിന് ഒരു ഓടക്കോലായിരുന്നതുകൊണ്ട് അവരൊക്കെയും ഞാൻ യഹോവ എന്ന് അറിയും. അവർ നിന്നെ കൈയിൽ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞ് അവരുടെ തോൾ ഒക്കെയും കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോഴേക്ക് നീ ഒടിഞ്ഞ് അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.
യെഹെസ്കേൽ 29:6-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാനാണു സർവേശ്വരനെന്ന് ഈജിപ്തിൽ നിവസിക്കുന്ന എല്ലാവരും അപ്പോൾ അറിയും. ഇസ്രായേൽജനത്തിനു നീ ഒരു ഞാങ്ങണവടിയായിരുന്നുവല്ലോ. അവർ നിന്നെ പിടിച്ചപ്പോൾ നീ ഒടിഞ്ഞ് അവരുടെ തോളിൽ കുത്തിക്കയറി. അവർ നിന്റെമേൽ ചാരി നിന്നപ്പോൾ നീ ഒടിഞ്ഞുപോകുകയും അവരുടെ നടുവ് ഉളുക്കുകയും ചെയ്തു.
യെഹെസ്കേൽ 29:6-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മിസ്രയീം നിവാസികൾ യിസ്രായേൽഗൃഹത്തിന് ഒരു ഓടക്കോലായിരുന്നതുകൊണ്ട് ഞാൻ യഹോവ എന്നു അവരെല്ലം അറിയും. അവർ നിന്നെ കയ്യിൽ പിടിച്ചപ്പോൾ തന്നെ നീ ഒടിഞ്ഞ് അവരുടെ തോൾ എല്ലാം കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോൾ തന്നെ നീ ഒടിഞ്ഞ് അവരുടെ നടുവെല്ലാം കുലുങ്ങുമാറാക്കി.”
യെഹെസ്കേൽ 29:6-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മിസ്രയീംനിവാസികൾ യിസ്രായേൽഗൃഹത്തിന്നു ഒരു ഓടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാൻ യഹോവ എന്നു അറിയും. അവർ നിന്നെ കയ്യിൽ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ തോൾ ഒക്കെയും കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.
യെഹെസ്കേൽ 29:6-7 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ ഈജിപ്റ്റിൽ വസിക്കുന്നവരെല്ലാം ഞാൻ യഹോവ ആകുന്നു എന്ന് അറിയും. “ ‘ഇസ്രായേൽജനത്തിന് നീ ഒരു ഓടക്കോലായിട്ടാണല്ലോ ഇരുന്നത്. അവർ കൈകൊണ്ടു നിന്നെ പിടിച്ചപ്പോൾ നീ പിളർത്തി അവരുടെ തോൾ കീറിക്കളഞ്ഞു. അവർ നിന്റെമേൽ ചാരിയപ്പോൾ നീ ഒടിയുകയും അവരുടെ നടുവെല്ലാം തകർന്നുപോകുകയും ചെയ്തു.