യെഹെസ്കേൽ 2:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

യെഹെസ്കേൽ 2:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

മക്കളോ ധാർഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രേ; അവരുടെ അടുക്കലാകുന്നു ഞാൻ നിന്നെ അയയ്ക്കുന്നത്; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് നീ അവരോടു പറയേണം.

പങ്ക് വെക്കു
യെഹെസ്കേൽ 2 MALOVBSI

യെഹെസ്കേൽ 2:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവർ ദുശ്ശാഠ്യക്കാരും കഠിനഹൃദയമുള്ളവരുമാണ്. അവരുടെ അടുക്കലേക്കാണു ഞാൻ നിന്നെ അയയ്‍ക്കുന്നത്. സർവേശ്വരനായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയുക.

പങ്ക് വെക്കു
യെഹെസ്കേൽ 2 MALCLBSI

യെഹെസ്കേൽ 2:4 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

മക്കളോ ധാർഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രെ; അവരുടെ അടുക്കലാകുന്നു ഞാൻ നിന്നെ അയയ്ക്കുന്നത്.” യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയേണം.

പങ്ക് വെക്കു
യെഹെസ്കേൽ 2 IRVMAL

യെഹെസ്കേൽ 2:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

മക്കളോ ധാർഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രെ; അവരുടെ അടുക്കലാകുന്നു ഞാൻ നിന്നെ അയക്കുന്നതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയേണം.

യെഹെസ്കേൽ 2:4 MCV (സമകാലിക മലയാളവിവർത്തനം)

കഠിനഹൃദയരും ദുശ്ശാഠ്യക്കാരുമായ ആ ജനതയുടെ അടുക്കലേക്കു ഞാൻ നിന്നെ അയയ്ക്കുന്നു. ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്നു നീ അവരോടു പറയണം.

പങ്ക് വെക്കു
യെഹെസ്കേൽ 2 MCV