പുറപ്പാട് 8:3
പുറപ്പാട് 8:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നദിയിൽ തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും.
പുറപ്പാട് 8:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നൈൽനദിയിൽ തവളകൾ പെരുകും; അവിടെനിന്ന് അവ നിന്റെ ഭവനത്തിലും കിടക്കറയിലും കിടക്കയിലും നിന്റെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയും വീടുകളിലും നിങ്ങളുടെ അടുപ്പുകളിലും മാവു കുഴയ്ക്കുന്ന പാത്രങ്ങളിലും ഇരച്ചുകയറും.
പുറപ്പാട് 8:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നദിയിൽ തവള അത്യധികമായി പെരുകും; അത് കയറി നിന്റെ അരമനയിലും കിടപ്പുമുറിയിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും.
പുറപ്പാട് 8:3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നദിയിൽ തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴെക്കുന്ന തൊട്ടികളിലും വരും.