പുറപ്പാട് 40:37-38
പുറപ്പാട് 40:37-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മേഘം ഉയരാതിരുന്നാൽ അത് ഉയരുംനാൾവരെ അവർ യാത്ര പുറപ്പെടാതിരിക്കും. യിസ്രായേല്യരുടെ സകല പ്രയാണങ്ങളിലും അവരെല്ലാവരും കാൺകെ പകൽസമയത്തു തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അതിൽ അഗ്നിയും ഉണ്ടായിരുന്നു.
പുറപ്പാട് 40:37-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ മേഘം ഉയർന്നില്ലെങ്കിൽ അത് ഉയരുന്നതുവരെ അവർ യാത്ര പുറപ്പെട്ടിരുന്നില്ല. അവരുടെ യാത്രകളിലെല്ലാം തിരുസാന്നിധ്യകൂടാരത്തിനു മുകളിൽ പകൽ സർവേശ്വരന്റെ മേഘം ആവസിക്കുന്നതും രാത്രിയിൽ അതിൽ അഗ്നി ജ്വലിക്കുന്നതും ഇസ്രായേൽജനം ദർശിച്ചിരുന്നു.
പുറപ്പാട് 40:37-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മേഘം ഉയരാതിരുന്നാൽ അത് ഉയരുന്നതുവരെ അവർ യാത്ര പുറപ്പെടാതിരിക്കും. യിസ്രായേല്യരുടെ സകലയാത്രകളിലും അവരെല്ലാവരും കാൺകെ പകൽ സമയത്ത് തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അതിൽ അഗ്നിയും ഉണ്ടായിരുന്നു.
പുറപ്പാട് 40:37-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മേഘം ഉയരാതിരുന്നാൽ അതു ഉയരുംനാൾവരെ അവർ യാത്രപുറപ്പെടാതിരിക്കും. യിസ്രായേല്യരുടെ സകലപ്രയാണങ്ങളിലും അവരെല്ലാവരും കാൺകെ പകൽ സമയത്തു തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്തു അതിൽ അഗ്നിയും ഉണ്ടായിരുന്നു.
പുറപ്പാട് 40:37-38 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ, മേഘം ഉയരാത്തപക്ഷം അതുയരുന്ന ദിവസംവരെ അവർ യാത്രപുറപ്പെടാതിരിക്കും. ഇസ്രായേൽമക്കളുടെ സകലപ്രയാണങ്ങളിലും എല്ലാ ഇസ്രായേല്യരും കാൺകെ, പകൽസമയത്തു സമാഗമകൂടാരത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അഗ്നിയും ഉണ്ടായിരുന്നു.