പുറപ്പാട് 23:29-30
പുറപ്പാട് 23:29-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിനകത്തു നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളകയില്ല. നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ കുറേശ്ശ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും.
പുറപ്പാട് 23:29-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ഒറ്റ വർഷംകൊണ്ട് അവരെ ഞാൻ നീക്കിക്കളയുകയില്ല. അങ്ങനെ ചെയ്താൽ ആ പ്രദേശം നിർജനമായിത്തീർന്ന് നിങ്ങൾക്ക് ഉപദ്രവകരമാകുംവിധം കാട്ടുമൃഗങ്ങൾ പെരുകും; നിങ്ങൾ വർധിച്ച് ദേശം കൈവശമാക്കുന്നതനുസരിച്ച് അവരെ ഞാൻ ക്രമേണ നീക്കിക്കൊണ്ടിരിക്കും.
പുറപ്പാട് 23:29-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിക്കുവാൻ ഒരു വർഷംകൊണ്ട് ഞാൻ അവരെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയുകയില്ല. നീ സന്താനസമ്പന്നമായി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ ക്രമേണ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും.
പുറപ്പാട് 23:29-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളകയില്ല. നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയും.
പുറപ്പാട് 23:29-30 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ ദേശം വിജനമായിത്തീർന്ന്, കാട്ടുമൃഗങ്ങളുടെ ആധിക്യം നിന്നെ ബാധിക്കുമെന്നുള്ളതുകൊണ്ട് ഞാൻ ഒരു വർഷത്തിനകം അവരെ ആട്ടിയോടിക്കുകയില്ല. നീ വേണ്ടുവോളം പെരുകി ദേശം അവകാശമാക്കുമ്പോഴേക്കും ഞാൻ അവരെ കുറേശ്ശെ കുറേശ്ശെയായി നിന്റെ മുമ്പിൽനിന്ന് ആട്ടിയോടിക്കും.