പുറപ്പാട് 15:1-5

പുറപ്പാട് 15:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മോശെയും യിസ്രായേൽമക്കളും അന്നു യഹോവയ്ക്കു സങ്കീർത്തനം പാടി ചൊല്ലിയതെന്തെന്നാൽ: ഞാൻ യഹോവയ്ക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു. എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായിത്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും. യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവന്റെ നാമം. ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാർ ചെങ്കടലിൽ മുങ്ങിപ്പോയി. ആഴി അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.

പുറപ്പാട് 15:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മോശയും ഇസ്രായേൽജനവും സർവേശ്വരനെ പ്രകീർത്തിച്ചുകൊണ്ട് ഈ ഗാനം പാടി: ഞാൻ സർവേശ്വരനു സ്തുതിപാടും. അവിടുന്നു മഹത്ത്വപൂർണമായ വിജയം വരിച്ചിരിക്കുന്നു. അശ്വങ്ങളെയും അശ്വാരൂഢരെയും അവിടുന്ന് ആഴിയിൽ എറിഞ്ഞുകളഞ്ഞു. സർവേശ്വരൻ എന്റെ ശക്തിയും എന്റെ ഗാനവും; അവിടുന്ന് എനിക്ക് രക്ഷയരുളി. അവിടുന്ന് എന്റെ ദൈവം; ഞാൻ അവിടുത്തെ പ്രകീർത്തിക്കും. അവിടുന്ന് എന്റെ പിതാവിന്റെ ദൈവം, ഞാൻ അവിടുത്തെ കീർത്തിക്കും. അവിടുന്നു യുദ്ധവീരൻ! സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം. ഫറവോയുടെ രഥങ്ങളെയും സൈന്യങ്ങളെയും അവിടുന്ന് ആഴിയിൽ എറിഞ്ഞു. അവന്റെ മികച്ച സേനാധിപന്മാർ ചെങ്കടലിൽ മുങ്ങിമരിച്ചു. പെരുവെള്ളം അവരെ വിഴുങ്ങി, കല്ലുപോലെ അവർ അഗാധതയിൽ ആണ്ടു

പുറപ്പാട് 15:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മോശെയും യിസ്രായേൽമക്കളും അന്നു യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ: “ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അങ്ങ് മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അങ്ങ് കടലിൽ തള്ളിയിട്ടിരിക്കുന്നു. എന്‍റെ ബലവും എന്‍റെ ഗീതവും യഹോവയത്രേ; അവിടുന്ന് എനിക്ക് രക്ഷയായിത്തീർന്നു. അവിടുന്ന് എന്‍റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവിടുന്ന് എന്‍റെ പിതാവിൻ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തും. യഹോവ യുദ്ധവീരൻ; യഹോവ എന്നു അവിടുത്തെ നാമം. ഫറവോന്‍റെ രഥങ്ങളെയും സൈന്യത്തെയും അങ്ങ് കടലിൽ തള്ളിയിട്ടു; അവന്‍റെ ധീരരായ തേരാളികൾ ചെങ്കടലിൽ മുങ്ങിപ്പോയി. സമുദ്രം അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.

പുറപ്പാട് 15:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മോശെയും യിസ്രായേൽമക്കളും അന്നു യഹോവെക്കു സങ്കീർത്തനം പാടി ചൊല്ലിയതു എന്തെന്നാൽ: ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു. എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും. യഹോവ യുദ്ധവീരൻ; യഹോവ എന്നു അവന്റെ നാമം. ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാർ ചെങ്കടലിൽ മുങ്ങിപ്പോയി. ആഴി അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.

പുറപ്പാട് 15:1-5 സമകാലിക മലയാളവിവർത്തനം (MCV)

ഈ സംഭവത്തിനുശേഷം മോശയും ഇസ്രായേൽമക്കളും യഹോവയ്ക്ക് ഈ ഗീതം ആലപിച്ചു: “ഞാൻ യഹോവയ്ക്കു പാടും, അവിടന്ന് പരമോന്നതനല്ലോ. അശ്വത്തെയും അശ്വാരൂഢനെയും അവിടന്ന് ആഴിയിലേക്ക് ചുഴറ്റിയെറിഞ്ഞു. “യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു; അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു. അവിടന്ന് എന്റെ ദൈവം, ഞാൻ അവിടത്തെ സ്തുതിക്കും. അവിടന്ന് എന്റെ പിതാവിന്റെ ദൈവം, ഞാൻ അവിടത്തെ പുകഴ്ത്തും. യഹോവ യുദ്ധവീരനാകുന്നു; യഹോവ എന്നാകുന്നു അവിടത്തെ നാമം. ഫറവോന്റെ രഥങ്ങളെയും അയാളുടെ സൈന്യത്തെയും അവിടന്നു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞിരിക്കുന്നു. ഫറവോന്റെ സൈന്യാധിപന്മാരിൽ മികവുറ്റവർ ചെങ്കടലിൽ മുങ്ങിത്താണുപോയി. അഗാധജലം അവരെ മൂടിക്കളഞ്ഞു; അവർ കല്ലുപോലെ ആഴങ്ങളിലേക്കു താണുപോയി.