ഉള്ളടക്കത്തിലേക്ക് പോകുക

എസ്ഥേർ 8:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എസ്ഥേർ 8:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അപ്പോൾ അഹശ്വേരോശ്‍രാജാവ് എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊർദ്ദെഖായിയോടും കല്പിച്ചത്: ഞാൻ ഹാമാന്റെ വീട് എസ്ഥേറിനു കൊടുത്തുവല്ലോ; അവൻ യെഹൂദന്മാരെ കൈയേറ്റം ചെയ്‍വാൻ പോയതുകൊണ്ട് അവനെ കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു.

എസ്ഥേർ 8 MALOVBSI

എസ്ഥേർ 8:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അഹശ്വേരോശ്‍രാജാവ് എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊർദ്ദെഖായിയോടും കല്പിച്ചു: “ഹാമാന്റെ വീട് ഞാൻ എസ്ഥേറിനു കൊടുത്തു; യെഹൂദന്മാരെ വധിക്കാൻ ശ്രമിച്ചതിന് അവനെ കഴുമരത്തിൽ തൂക്കിക്കൊന്നു.

എസ്ഥേർ 8 MALCLBSI

എസ്ഥേർ 8:7 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അപ്പോൾ അഹശ്വേരോശ്‌ രാജാവ് എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊർദ്ദെഖായിയോടും കല്പിച്ചത്: “ഞാൻ ഹാമാന്‍റെ വീട് എസ്ഥേറിന് കൊടുത്തുവല്ലോ. അവൻ യെഹൂദന്മാരെ കയ്യേറ്റം ചെയ്യുവാൻ പോയതുകൊണ്ട് അവനെ കഴുമരത്തിന്മേൽ തൂക്കിക്കൊന്നു.

എസ്ഥേർ 8 മലയാളം

എസ്ഥേർ 8:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അപ്പോൾ അഹശ്വേരോശ്‌രാജാവു എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊർദ്ദെഖായിയോടും കല്പിച്ചതു: ഞാൻ ഹാമാന്റെ വീടു എസ്ഥോരിന്നു കൊടുത്തുവല്ലോ; അവൻ യെഹൂദന്മാരെ കയ്യേറ്റം ചെയ്‌വാൻ പോയതുകൊണ്ടു അവനെ കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു.

എസ്ഥേർ 8 വേദപുസ്തകം

എസ്ഥേർ 8:7 MCV (സമകാലിക മലയാളവിവർത്തനം)

അഹശ്വേരോശ് രാജാവ് എസ്ഥേർരാജ്ഞിയോടും മൊർദെഖായി എന്ന യെഹൂദനോടും പറഞ്ഞു, “ഹാമാൻ യെഹൂദരെ ആക്രമിച്ചതിനാൽ അവന്റെ വീട് ഞാൻ എസ്ഥേരിനു നൽകി. അവനെ അവൻതന്നെ ഒരുക്കിയ തൂക്കുമരത്തിലേറ്റുകയും ചെയ്തു.

എസ്ഥേർ 8 MCV