ഉള്ളടക്കത്തിലേക്ക് പോകുക

എസ്ഥേർ 8:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എസ്ഥേർ 8:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അന്ന് അഹശ്വേരോശ്‍രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീട് എസ്ഥേർ രാജ്ഞിക്കു കൊടുത്തു; മൊർദ്ദെഖായിക്കു തന്നോടുള്ള ചാർച്ച ഇന്നതെന്ന് എസ്ഥേർ അറിയിച്ചതുകൊണ്ട് അവൻ രാജസന്നിധിയിൽ പ്രവേശം പ്രാപിച്ചു.

എസ്ഥേർ 8 MALOVBSI

എസ്ഥേർ 8:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അന്നുതന്നെ അഹശ്വേരോശ്‍രാജാവ് യെഹൂദാശത്രുവായ ഹാമാന്റെ വീട് എസ്ഥേർരാജ്ഞിക്കു കൊടുത്തു. മൊർദ്ദെഖായിയോടു തനിക്കുള്ള ബന്ധം എസ്ഥേർരാജ്ഞി രാജാവിനെ അറിയിച്ചതുകൊണ്ട് അയാൾക്കു രാജസന്നിധിയിൽ പ്രവേശനം ലഭിച്ചു.

എസ്ഥേർ 8 MALCLBSI

എസ്ഥേർ 8:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അന്ന് അഹശ്വേരോശ്‌ രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്‍റെ വീട് എസ്ഥേർരാജ്ഞിക്ക് കൊടുത്തു; മൊർദ്ദെഖായിക്ക് എസ്ഥേറിനോടുള്ള ബന്ധം എന്തെന്ന് എസ്ഥേർ അറിയിച്ചതുകൊണ്ട് അവന് രാജസന്നിധിയിൽ പ്രവേശനം ലഭിച്ചു.

എസ്ഥേർ 8 മലയാളം

എസ്ഥേർ 8:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അന്നു അഹശ്വേരോശ്‌രാജാവു യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീടു എസ്ഥേർരാജ്ഞിക്കു കൊടുത്തു; മൊർദ്ദെഖായിക്കു തന്നോടുള്ള ചാർച്ച ഇന്നതെന്നു എസ്ഥേർ അറിയിച്ചതുകൊണ്ടു അവൻ രാജസന്നിധിയിൽ പ്രവേശം പ്രാപിച്ചു.

എസ്ഥേർ 8 വേദപുസ്തകം

എസ്ഥേർ 8:1 MCV (സമകാലിക മലയാളവിവർത്തനം)

അന്നുതന്നെ അഹശ്വേരോശ് രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വസ്തുവകകൾ എസ്ഥേർ രാജ്ഞിക്കു നൽകി. മൊർദെഖായിയുമായി തനിക്കുള്ള ബന്ധം എസ്ഥേർരാജ്ഞി രാജാവിനെ അറിയിച്ചതിനാൽ അദ്ദേഹത്തിനു രാജസന്നിധിയിൽ പ്രവേശനം ലഭിച്ചു.

എസ്ഥേർ 8 MCV