Skip to content
ബൈബിൾ ആപ്പ് ലോഗോ

എസ്ഥേർ 7:8 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എസ്ഥേർ 7:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

രാജാവ് ഉദ്യാനത്തിൽനിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തമേൽ ഹാമാൻ വീണുകിടന്നിരുന്നു; അന്നേരം രാജാവ്: ഇവൻ എന്റെ മുമ്പാകെ അരമനയിൽവച്ചു രാജ്ഞിയെ ബലാൽക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്ക് രാജാവിന്റെ വായിൽനിന്നു വീണ ഉടനെ അവർ ഹാമാന്റെ മുഖം മൂടി.

പങ്ക് വെക്കു
എസ്ഥേർ 7 MALOVBSI

എസ്ഥേർ 7:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

രാജാവ് ഉദ്യാനത്തിൽ നിന്നു വിരുന്നുശാലയിലേക്കു മടങ്ങിവരുമ്പോൾ എസ്ഥേർ ഇരുന്ന മഞ്ചത്തിലേക്കു ഹാമാൻ വീഴുന്നതു കണ്ടു. രാജാവു പറഞ്ഞു: “ഇവൻ എന്റെ മുമ്പാകെ അരമനയിൽ വച്ചു രാജ്ഞിയെ ബലാൽക്കാരം ചെയ്യുമോ? ഈ വാക്കുകൾ രാജാവ് ഉച്ചരിച്ച ഉടൻതന്നെ അവർ ഹാമാന്റെ മുഖം മൂടി.

പങ്ക് വെക്കു
എസ്ഥേർ 7 MALCLBSI

എസ്ഥേർ 7:8 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

രാജാവ് ഉദ്യാനത്തിൽനിന്ന് വീണ്ടും വീഞ്ഞു വിരുന്നുശാലയിലേക്ക് വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തയുടെ മേൽ ഹാമാൻ വീണുകിടന്നിരുന്നു. അപ്പോൾ രാജാവ്: “ഇവൻ എന്‍റെ മുമ്പാകെ അരമനയിൽവച്ച് രാജ്ഞിയെ കയ്യേറ്റം ചെയ്യുമോ?” എന്ന് പറഞ്ഞു. ഈ വാക്ക് രാജാവ് പറഞ്ഞ ഉടനെ അവർ ഹാമാന്‍റെ മുഖം മൂടി.

പങ്ക് വെക്കു
എസ്ഥേർ 7 മലയാളം

എസ്ഥേർ 7:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

രാജാവു ഉദ്യാനത്തിൽനിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തമേൽ ഹാമാൻ വീണുകിടന്നിരുന്നു; അന്നേരം രാജാവു: ഇവൻ എന്റെ മുമ്പാകെ അരമനയിൽവെച്ചു രാജ്ഞിയെ ബലാല്ക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്കു രാജാവിന്റെ വായിൽനിന്നു വീണ ഉടനെ അവർ ഹാമാന്റെ മുഖം മൂടി.

പങ്ക് വെക്കു
എസ്ഥേർ 7 വേദപുസ്തകം

എസ്ഥേർ 7:8 MCV (സമകാലിക മലയാളവിവർത്തനം)

രാജാവ് ഉദ്യാനത്തിൽനിന്ന് വിരുന്നുശാലയിൽ മടങ്ങിയെത്തിയപ്പോൾ ഹാമാൻ എസ്ഥേർ ഇരുന്ന മഞ്ചത്തിലേക്കു വീണുകിടക്കുകയായിരുന്നു. അപ്പോൾ രാജാവ്, “എന്റെ കൊട്ടാരത്തിൽവെച്ച് എന്റെ സാമീപ്യത്തിൽ രാജ്ഞിയെ ബലാൽക്കാരം ചെയ്യാൻ ഇവൻ മുതിരുന്നോ” എന്നു ചോദിച്ചു. രാജാവ് ഈ വാക്ക് സംസാരിച്ച ഉടൻ അവർ ഹാമാന്റെ മുഖം മൂടി.

പങ്ക് വെക്കു
എസ്ഥേർ 7 MCV