എസ്ഥേർ 3:9
എസ്ഥേർ 3:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രാജാവിനു സമ്മതമുണ്ടെങ്കിൽ അവരെ നശിപ്പിക്കേണ്ടതിനു സന്ദേശം എഴുതി അയയ്ക്കേണം; എന്നാൽ ഞാൻ കാര്യവിചാരകന്മാരുടെ കൈയിൽ പതിനായിരം താലന്ത് വെള്ളി രാജാവിന്റെ ഭണ്ഡാരത്തിലേക്കു കൊടുത്തയയ്ക്കാം എന്നു പറഞ്ഞു.
എസ്ഥേർ 3:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജാവിന് സമ്മതമെങ്കിൽ അവരെ നശിപ്പിക്കാൻ കല്പന പുറപ്പെടുവിച്ചാലും. ഈ കല്പന നിറവേറ്റാൻ ഞാൻ പതിനായിരം താലന്ത് വെള്ളി രാജഭണ്ഡാരത്തിൽ നിക്ഷേപിക്കാൻ കാര്യവിചാരകന്മാരെ ഏല്പിക്കാം.”
എസ്ഥേർ 3:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
രാജാവിന് സമ്മതമുണ്ടെങ്കിൽ അവരെ നശിപ്പിക്കേണ്ടതിന് സന്ദേശം എഴുതി അയക്കേണം. എന്നാൽ ഞാൻ കാര്യവിചാരകന്മാരുടെ കയ്യിൽ പതിനായിരം (10,000) താലന്തു വെള്ളി രാജാവിന്റെ ഭണ്ഡാരത്തിലേക്ക് കൊടുത്തയയ്ക്കാം” എന്ന് പറഞ്ഞു.
എസ്ഥേർ 3:9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
രാജാവിന്നു സമ്മതമുണ്ടെങ്കിൽ അവരെ നശിപ്പിക്കേണ്ടതിന്നു സന്ദേശം എഴുതി അയക്കേണം; എന്നാൽ ഞാൻ കാര്യവിചാരകന്മാരുടെ കയ്യിൽ പതിനായിരം താലന്ത് വെള്ളി രാജാവിന്റെ ഭണ്ഡാരത്തിലേക്കു കൊടുത്തയക്കാം എന്നു പറഞ്ഞു.