ഉള്ളടക്കത്തിലേക്ക് പോകുക

എസ്ഥേർ 1:22 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എസ്ഥേർ 1:22 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഏത് പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്ന് രാജാവ് തന്റെ സകല സംസ്ഥാനങ്ങളിലേക്കും അതത് സംസ്ഥാനത്തേക്ക് അതതിന്റെ അക്ഷരത്തിലും അതത് ജാതിക്ക് അവരവരുടെ ഭാഷയിലും എഴുത്ത് അയച്ചു.

എസ്ഥേർ 1 MALOVBSI

എസ്ഥേർ 1:22 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഓരോ പുരുഷനും തന്റെ വീട്ടിൽ അധിപനായിരിക്കണമെന്നും സ്വന്തഭാഷ സംസാരിക്കണമെന്നും ആജ്ഞാപിച്ചുകൊണ്ട് രാജാവ് എല്ലാ സംസ്ഥാനങ്ങളിലേക്കും കത്തുകൾ അയച്ചു. ഓരോ സംസ്ഥാനത്തേക്കും അതിന്റെ ലിപിയിലും ഓരോ ജനതയ്‍ക്കും അവരുടെ ഭാഷയിലും ആയിരുന്നു കത്തുകൾ അയച്ചത്.

എസ്ഥേർ 1 MALCLBSI

എസ്ഥേർ 1:22 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഏത് പുരുഷനും തന്‍റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്ന് രാജാവ് തന്‍റെ സകലസംസ്ഥാനങ്ങളിലേക്കും ഓരോ സംസ്ഥാനത്തേക്ക് അതതിന്‍റെ അക്ഷരത്തിലും ഓരോ ജാതിക്ക് അവരുടെ ഭാഷയിലും എഴുത്ത് അയച്ചു.

എസ്ഥേർ 1 മലയാളം

എസ്ഥേർ 1:22 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഏതു പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു.

എസ്ഥേർ 1 വേദപുസ്തകം

എസ്ഥേർ 1:22 MCV (സമകാലിക മലയാളവിവർത്തനം)

ഓരോ പുരുഷനും സ്വന്തം ഭാഷ സംസാരിച്ച്, തന്റെ ഭവനത്തിൽ നാഥനായിരിക്കണമെന്നു തന്റെ രാജ്യമെമ്പാടും, ഓരോ പ്രവിശ്യയിലും അതതു ദേശത്തെ ലിപിയിലും ഓരോ മനുഷ്യർക്കും അവരവരുടെ ഭാഷയിലും രാജാവ് കൽപ്പന കൊടുത്തയച്ചു.

എസ്ഥേർ 1 MCV