സഭാപ്രസംഗി 12:2-4
സഭാപ്രസംഗി 12:2-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്തശേഷം മേഘങ്ങൾ മടങ്ങിവരികയും ചെയ്യുംമുമ്പേ തന്നെ. അന്നു വീട്ടുകാവല്ക്കാർ വിറയ്ക്കും; ബലവാന്മാർ കുനിയും; അരയ്ക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽക്കൂടി നോക്കുന്നവർ അന്ധന്മാരാകും; തെരുവിലെ കതകുകൾ അടയും; അരയ്ക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണർന്നുപോകും; പാട്ടുകാരത്തികളൊക്കെയും തളരുകയും ചെയ്യും
സഭാപ്രസംഗി 12:2-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്ന് സൂര്യന്റെയും ചന്ദ്രനക്ഷത്രാദികളുടെയും പ്രകാശം മങ്ങിയതായി തോന്നും. മഴക്കാറു നീങ്ങുന്നില്ലെന്നു നീ പരാതിപ്പെടും. നിന്റെ കൈകൾ വിറയ്ക്കുകയാൽ അവയുടെ സഹായം നിനക്കു കുറയും. കാലുകളുടെ ബലം ക്ഷയിക്കും; പല്ലുകൾ കൊഴിയും; കാഴ്ച മങ്ങും; കേഴ്വി നശിക്കും; തെരുവിലെ ബഹളമോ ധാന്യം പൊടിക്കുന്ന ശബ്ദമോ നീ കേൾക്കാതെയാകും. കിളിനാദംപോലും നിന്നെ ഉണർത്തും.
സഭാപ്രസംഗി 12:2-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സൂര്യന്റെ വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകുകയും മഴ പെയ്ത ശേഷം മേഘങ്ങൾ മടങ്ങിവരുകയും ചെയ്യുന്നതിന് മുമ്പുതന്നെ. അന്നു വീട്ടുകാവല്ക്കാർ വിറയ്ക്കും; ബലവാന്മാർ കുനിയും; അരയ്ക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽകൂടി നോക്കുന്നവരുടെ കാഴ്ച മങ്ങിപ്പോകും. തെരുവിലെ കതകുകൾ അടയും; അരക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണർന്നുപോകും; പാട്ടുകാരികൾ ഒക്കെയും തളരുകയും ചെയ്യും
സഭാപ്രസംഗി 12:2-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്ത ശേഷം മേഘങ്ങൾ മടങ്ങി വരികയും ചെയ്യുംമുമ്പെ തന്നേ. അന്നു വീട്ടുകാവല്ക്കാർ വിറെക്കും; ബലവാന്മാർ കുനിയും; അരെക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽകൂടി നോക്കുന്നവർ അന്ധന്മാരാകും; തെരുവിലെ കതകുകൾ അടയും; അരെക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണർന്നുപോകും; പാട്ടുകാരത്തികൾ ഒക്കെയും തളരുകയും ചെയ്യും
സഭാപ്രസംഗി 12:2-4 സമകാലിക മലയാളവിവർത്തനം (MCV)
സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുളുന്നതിനുമുമ്പ്, മഴയ്ക്കുശേഷം മേഘങ്ങൾ മടങ്ങിവരുന്നതിനു മുമ്പേതന്നെ— അന്ന് വീട്ടുകാവൽക്കാർ വിറയ്ക്കും ബലിഷ്ഠരായവർ കുനിയും അരയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയതിനാൽ അവരും ജോലി നിർത്തിവെക്കും ജനാലകളിലൂടെ നോക്കുന്നവർ കാഴ്ചയറ്റവരാകും; തെരുവിലേക്കുള്ള കവാടങ്ങൾ അടയ്ക്കപ്പെടും പൊടിക്കുന്ന ശബ്ദം അവ്യക്തമാകും; പക്ഷികളുടെ കലപിലശബ്ദത്തിൽ നീ ഉണരും, എന്നാൽ അവരുടെയും സംഗീതധ്വനി മന്ദമാകും