സഭാപ്രസംഗി 11:7-8
സഭാപ്രസംഗി 11:7-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വെളിച്ചം മനോഹരവും സൂര്യനെ കാണുന്നത് കണ്ണിന് ഇമ്പവുമാകുന്നു. മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിലൊക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ; വരുന്നതൊക്കെയും മായയത്രേ.
സഭാപ്രസംഗി 11:7-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രകാശം ആഹ്ലാദദായകമാണ്; സൂര്യദർശനം നയനാനന്ദകരമാണ്. ദീർഘായുസ്സു ലഭിച്ചവൻ ഇവയെല്ലാം ആസ്വദിച്ചുകൊള്ളട്ടെ. പക്ഷേ, അന്ധകാരത്തിന്റെ ദിനങ്ങൾ ഏറെയാണെന്ന് ഓർമയുണ്ടാകണം.
സഭാപ്രസംഗി 11:7-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വെളിച്ചം മനോഹരവും സൂര്യനെ കാണുന്നത് കണ്ണിന് ആനന്ദപ്രദവും ആകുന്നു. മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിൽ ഒക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ; വരുന്നതെല്ലാം മായ തന്നെ.
സഭാപ്രസംഗി 11:7-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വെളിച്ചം മനോഹരവും സൂര്യനെ കാണുന്നതു കണ്ണിന്നു ഇമ്പവുമാകുന്നു. മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിൽ ഒക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ; വരുന്നതൊക്കെയും മായ അത്രേ.
സഭാപ്രസംഗി 11:7-8 സമകാലിക മലയാളവിവർത്തനം (MCV)
പ്രകാശം മധുരമാകുന്നു. സൂര്യനെ കാണുന്നതു കണ്ണുകൾക്ക് ഇമ്പകരമാകുന്നു. ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നകാലത്തോളം അവയെല്ലാം ആസ്വദിക്കട്ടെ. എന്നാൽ അന്ധകാരത്തിന്റെ നാളുകൾ അവർ ഓർക്കട്ടെ കാരണം അവ ഏറെയാണല്ലോ. വരാനുള്ളതെല്ലാം അർഥശൂന്യമാണ്.