ആവർത്തനപുസ്തകം 8:1
ആവർത്തനപുസ്തകം 8:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ ജീവിച്ചിരിക്കയും വർധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്ന് കൈവശമാക്കുകയും ചെയ്യേണ്ടതിന് ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകല കല്പനകളും നിങ്ങൾ പ്രമാണിച്ചുനടക്കേണം.
ആവർത്തനപുസ്തകം 8:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ ജീവിച്ചിരിക്കാനും വർധിക്കാനും സർവേശ്വരൻ നിങ്ങളുടെ പിതാക്കന്മാർക്ക് വാഗ്ദാനം ചെയ്ത ദേശത്ത് പ്രവേശിച്ച് അതിനെ കൈവശമാക്കാനും ഞാൻ ഇന്നു നിങ്ങൾക്കു നല്കുന്ന സകല കല്പനകളും വിശ്വസ്തതയോടെ പാലിക്കുക.
ആവർത്തനപുസ്തകം 8:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നിങ്ങൾ ജീവിച്ചിരിക്കുകയും വർദ്ധിക്കുകയും യഹോവ നിങ്ങളുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം കൈവശമാക്കുകയും ചെയ്യേണ്ടതിന് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന സകല കല്പനകളും പ്രമാണിച്ച് നടക്കേണം.
ആവർത്തനപുസ്തകം 8:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ ജീവിച്ചിരിക്കയും വർദ്ധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്നു കൈവശമാക്കുകയും ചെയ്യേണ്ടതിന്നു ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകലകല്പനകളും നിങ്ങൾ പ്രമാണിച്ചു നടക്കേണം.