ദാനീയേൽ 12:7
ദാനീയേൽ 12:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷൻ വലംകൈയും ഇടംകൈയും സ്വർഗത്തേക്കുയർത്തി: എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർധവും ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ബലത്തെ തകർത്തുകളഞ്ഞശേഷം ഈ കാര്യങ്ങളൊക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാൻ കേട്ടു. ഞാൻ കേട്ടു എങ്കിലും ഗ്രഹിച്ചില്ല
ദാനീയേൽ 12:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നദിയുടെ കുറെ മുകളിൽ നിന്നിരുന്ന ലിനൻ വസ്ത്രധാരി ഇരുകരങ്ങളും സ്വർഗത്തേക്ക് ഉയർത്തിക്കൊണ്ട് നിത്യനായ ദൈവത്തിന്റെ നാമത്തിൽ ആണയിട്ടു പറഞ്ഞു: “അതു കാലവും കാലദ്വയവും കാലാർധവും കഴിയുമ്പോൾ ആയിരിക്കും. അപ്പോൾ ദൈവജനത്തെ തകർക്കുന്നവരുടെ ശക്തി ഇല്ലാതാകും.
ദാനീയേൽ 12:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശണവസ്ത്രം ധരിച്ച് നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷൻ വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗത്തേക്കുയർത്തി: “എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും കഴിയും; അവർ വിശുദ്ധജനത്തിന്റെ ബലം തകർത്തുകളഞ്ഞശേഷം ഈ കാര്യങ്ങൾ സകലവും നിവൃത്തിയാകും” എന്നിങ്ങനെ സത്യം ചെയ്യുന്നത് ഞാൻ കേട്ടു.
ദാനീയേൽ 12:7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷൻ വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗത്തേക്കുയർത്തി: എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ബലത്തെ തകർത്തുകളഞ്ഞ ശേഷം ഈ കാര്യങ്ങൾ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാൻ കേട്ടു.
ദാനീയേൽ 12:7 സമകാലിക മലയാളവിവർത്തനം (MCV)
ചണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മേൽ നിൽക്കുന്ന പുരുഷൻ വലങ്കൈയും ഇടങ്കൈയും ആകാശത്തിലേക്കുയർത്തി, “ഇനി കാലവും കാലങ്ങളും കാലാർധവും ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ശക്തി തകർത്തുകളഞ്ഞതിനുശേഷം ഈ കാര്യങ്ങളെല്ലാം നിറവേറും” എന്നിങ്ങനെ എന്നെന്നേക്കും ജീവിക്കുന്നവനെച്ചൊല്ലി ശപഥംചെയ്തു.