കൊലൊസ്സ്യർ 4:17-18
കൊലൊസ്സ്യർ 4:17-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അർഹിപ്പൊസിനോടു കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ. പൗലൊസായ എന്റെ സ്വന്തകൈയാലെ വന്ദനം; എന്റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
കൊലൊസ്സ്യർ 4:17-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുപോലെതന്നെ ലവൊദിക്യയിലെ സഹോദരന്മാർ നിങ്ങൾക്കയച്ചുതരുന്ന കത്തും നിങ്ങൾ വായിക്കേണ്ടതാണ്. കർത്തൃശുശ്രൂഷയിൽ തന്നെ ഏല്പിച്ചിട്ടുള്ള ചുമതല നിർവഹിക്കണമെന്ന് അർഹിപ്പൊസിനോടു പറയുക. നിങ്ങൾക്ക് എന്റെ അഭിവാദനങ്ങൾ! പൗലൊസ് എന്ന ഞാൻ എന്റെ സ്വന്തം കൈകൊണ്ട് ഇതെഴുതിയിരിക്കുന്നു. ഞാൻ തടവിലാണ് എന്നുള്ളത് നിങ്ങൾ മറക്കരുത്. ദൈവത്തിന്റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ.
കൊലൊസ്സ്യർ 4:17-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അർക്കിപ്പൊസിനോട് കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ. പൗലൊസ് എന്ന ഞാൻ എന്റെ സ്വന്തകയ്യാൽ വന്ദനം ചെയ്യുന്നു; എന്റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
കൊലൊസ്സ്യർ 4:17-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അർഹിപ്പൊസിനോടു കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ. പൗലൊസായ എന്റെ സ്വന്തകയ്യാലെ വന്ദനം; എന്റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.