അപ്പൊ. പ്രവൃത്തികൾ 22:25 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 22:25 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
തന്നെ വാറുകൊണ്ടു കെട്ടുമ്പോൾ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോട്: റോമാപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ട് അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു.
അപ്പൊ. പ്രവൃത്തികൾ 22:25 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അവർ തന്നെ കയറുകൊണ്ടു വരിഞ്ഞുകെട്ടിയപ്പോൾ സമീപത്തു നിന്നിരുന്ന ശതാധിപനോട് അദ്ദേഹം ചോദിച്ചു: വിസ്താരം നടത്തി കുറ്റക്കാരനെന്നു വിധിക്കാതെ, ഒരു റോമാപൗരനെ ചാട്ടവാറുകൊണ്ട് അടിക്കുന്നതു ന്യായമാണോ?”
അപ്പൊ. പ്രവൃത്തികൾ 22:25 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
തന്നെ തോൽകയർ കൊണ്ടു കെട്ടുമ്പോൾ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോട്: “റോമാപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ട് അടിക്കുന്നത് നിയമാനുസൃതമോ?” എന്നു ചോദിച്ചു.
അപ്പൊ. പ്രവൃത്തികൾ 22:25 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്നെ വാറു കൊണ്ടു കെട്ടുമ്പോൾ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോടു: റോമപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു.
അപ്പൊ. പ്രവൃത്തികൾ 22:25 MCV (സമകാലിക മലയാളവിവർത്തനം)
സൈനികർ അദ്ദേഹത്തെ അടിക്കാൻ പിടിച്ചുകെട്ടുമ്പോൾ, പൗലോസ് അടുത്തുനിന്നിരുന്ന ശതാധിപനോട്, “ഒരു റോമൻ പൗരനെ, കുറ്റവാളിയെന്നു തെളിയിക്കാതെ, അടിക്കുന്നതു നിയമാനുസൃതമോ?” എന്നു ചോദിച്ചു.