അപ്പൊ. പ്രവൃത്തികൾ 19:29 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

അപ്പൊ. പ്രവൃത്തികൾ 19:29 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

പട്ടണം മുഴുവനും കലഹംകൊണ്ടു നിറഞ്ഞു, അവർ പൗലൊസിന്റെ കൂട്ടു യാത്രക്കാരായ ഗായൊസ്, അരിസ്തർഹൊസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്ക് ഒരുമനപ്പെട്ടു പാഞ്ഞുചെന്നു.

അപ്പൊ. പ്രവൃത്തികൾ 19:29 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ജനം ഒത്തുചേർന്ന് പൗലൊസിന്റെ സഹയാത്രികരായ ഗായോസ്, അരിസ്തർഹൊസ് എന്നീ മാസിഡോണിയക്കാരെ പിടിച്ചുവലിച്ചിഴച്ച് സമ്മേളനസ്ഥലത്തേക്കു പാഞ്ഞുചെന്നു.

അപ്പൊ. പ്രവൃത്തികൾ 19:29 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

പട്ടണം മുഴുവനും കലഹംകൊണ്ട് നിറഞ്ഞു, അവർ പൗലോസിന്‍റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹൊസ് എന്നീ മക്കെദോന്യരെ പിടിച്ചുകൊണ്ട് പൊതുമണ്ഡപത്തിലേക്ക് ഒരുമനപ്പെട്ട് പാഞ്ഞുചെന്നു.

അപ്പൊ. പ്രവൃത്തികൾ 19:29 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവർ പൗലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.

അപ്പൊ. പ്രവൃത്തികൾ 19:29 MCV (സമകാലിക മലയാളവിവർത്തനം)

പെട്ടെന്ന് പട്ടണംമുഴുവൻ സംഘർഷഭരിതമായി. മക്കദോന്യയിൽനിന്ന് പൗലോസിന്റെ സഹയാത്രികരായി വന്നിരുന്ന ഗായൊസിനെയും അരിസ്തർഹൊസിനെയും പിടിച്ചുകൊണ്ട് ജനങ്ങൾ മൈതാനത്തിലേക്ക് ഒരുമിച്ചു തള്ളിക്കയറി.