2 ശമൂവേൽ 5:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
2 ശമൂവേൽ 5:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
മുമ്പു ശൗൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിനു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട് എന്നു പറഞ്ഞു.
2 ശമൂവേൽ 5:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ശൗൽ രാജാവായിരുന്നപ്പോഴും അങ്ങാണ് ഞങ്ങളെ യുദ്ധത്തിൽ നയിച്ചിരുന്നത്. നീ എന്റെ ജനമായ ഇസ്രായേലിന്റെ ഇടയനും പ്രഭുവും ആയിരിക്കും എന്നു സർവേശ്വരൻ അങ്ങയോടു വാഗ്ദാനം ചെയ്തിട്ടുമുണ്ട്.”
2 ശമൂവേൽ 5:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
മുമ്പു ശൗല്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നയിച്ചത് നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കുകയും യിസ്രായേലിനു പ്രഭുവായിരിക്കുകയും ചെയ്യുമെന്ന് യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്” എന്നു പറഞ്ഞു.
2 ശമൂവേൽ 5:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുമ്പു ശൗൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു എന്നു പറഞ്ഞു.
2 ശമൂവേൽ 5:2 MCV (സമകാലിക മലയാളവിവർത്തനം)
മുമ്പ് ശൗൽ ഞങ്ങൾക്കു രാജാവായിരുന്നപ്പോഴും ഇസ്രായേലിനെ സൈനികരംഗങ്ങളിൽ നയിച്ചിരുന്നത് അങ്ങുതന്നെയായിരുന്നല്ലോ! ‘നീ എന്റെ ജനമായ ഇസ്രായേലിനു രാജാവായിരുന്ന് അവരെ മേയിച്ചുനടത്തും’ എന്ന് യഹോവ അങ്ങയോടു കൽപ്പിച്ചിട്ടുമുണ്ടല്ലോ!”