2 ശമൂവേൽ 4:5-8

2 ശമൂവേൽ 4:5-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ബെരോത്യൻ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനായും വെയിൽ മൂത്തപ്പോഴേക്ക് ഈശ്-ബോശെത്തിന്റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്ത് ആശ്വസിച്ചു കിടക്കുകയായിരുന്നു. അവർ കോതമ്പ് എടുപ്പാൻ വരുന്ന ഭാവത്തിൽ വീട്ടിന്റെ നടുവിൽ കടന്ന് അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനായും ഓടിപ്പൊയ്ക്കളഞ്ഞു. അവർ അകത്തു കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; ഇങ്ങനെ അവർ അവനെ കുത്തിക്കൊന്നു തല വെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബായിൽക്കൂടി നടന്നു ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്ന് രാജാവിനോട്: നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കിയ നിന്റെ ശത്രുവായ ശൗലിന്റെ മകൻ ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്ന് യജമാനനായ രാജാവിനുവേണ്ടി ശൗലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.

പങ്ക് വെക്കു
2 ശമൂവേൽ 4 വായിക്കുക

2 ശമൂവേൽ 4:5-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനായും ഈശ്-ബോശെത്തിന്റെ അടുക്കലേക്കു പുറപ്പെട്ടു. മധ്യാഹ്നമായപ്പോൾ അവർ അയാളുടെ വീട്ടിലെത്തി. അപ്പോൾ അയാൾ വിശ്രമിക്കുകയായിരുന്നു. വീട്ടുവാതില്‌ക്കൽ കോതമ്പു പാറ്റിക്കൊണ്ടിരുന്ന വാതിൽകാവൽക്കാരിയായ സ്‍ത്രീ മയങ്ങിപ്പോയിരുന്നതുകൊണ്ട് രേഖാബും അവന്റെ സഹോദരൻ ബാനായും പതുങ്ങിപ്പതുങ്ങി ഉള്ളിൽ കടന്നു. അവർ വീട്ടിനുള്ളിൽ പ്രവേശിച്ചപ്പോൾ ഈശ്-ബോശെത്ത് കിടപ്പറയിൽ ഉറങ്ങുകയായിരുന്നു. അവർ അയാളെ വെട്ടിക്കൊന്നു; വെട്ടിയെടുത്ത തലയുമായി അവർ അരാബായിൽകൂടി രാത്രി മുഴുവൻ യാത്ര ചെയ്തു. അവർ ഈശ്-ബോശെത്തിന്റെ തല ഹെബ്രോനിൽ ദാവീദിന്റെ മുമ്പിൽ കൊണ്ടുവന്നു പറഞ്ഞു: “അങ്ങയെ വധിക്കാൻ ശ്രമിച്ച അങ്ങയുടെ ശത്രുവായ ശൗലിന്റെ പുത്രൻ ഈശ്-ബോശെത്തിന്റെ തലയാണിത്. എന്റെ യജമാനനായ രാജാവിനുവേണ്ടി സർവേശ്വരൻ ശൗലിനോടും അവന്റെ സന്തതിയോടും ഇന്നും പ്രതികാരം ചെയ്തിരിക്കുന്നു.”

പങ്ക് വെക്കു
2 ശമൂവേൽ 4 വായിക്കുക

2 ശമൂവേൽ 4:5-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ബെരോയോത്യനായ രിമ്മോന്‍റെ പുത്രന്മാരായ രേഖാബും ബാനയും പുറപ്പെട്ടു, വെയിലിന് ചൂട് ഏറിയപ്പോൾ ഈശ്-ബോശെത്തിന്‍റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്ത് വിശ്രമത്തിനായി കിടക്കയിൽ കിടക്കുകയായിരുന്നു. അവർ ഗോതമ്പ് എടുക്കുവാൻ വരുന്ന ഭാവത്തിൽ വീടിന്‍റെ അകത്ത് കടന്നു രേഖാബും അവന്‍റെ സഹോദരനായ ബാനയും അവനെ വയറ്റത്ത് കുത്തി; അതിനുശേഷം രേഖാബും അവന്‍റെ സഹോദരനായ ബാനയും ഓടിപ്പോയി. അവർ വീടിന് അകത്ത് കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ അവന്‍റെ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; അപ്പോൾ അവർ അവനെ കുത്തിക്കൊന്നു തലവെട്ടിക്കളഞ്ഞു. അവന്‍റെ തലയും എടുത്ത് രാത്രിമുഴുവനും അരാബയിൽകൂടി നടന്നു. ഹെബ്രോനിൽ ദാവീദിന്‍റെ അടുക്കൽ ഈശ്-ബോശെത്തിന്‍റെ തല കൊണ്ടുവന്ന് രാജാവിനോടു: “നിനക്ക് ജീവഹാനി വരുത്തുവാൻ നോക്കിയ നിന്‍റെ ശത്രുവായ ശൗലിന്‍റെ മകൻ ഈശ്-ബോശെത്തിന്‍റെ തല ഇതാ; ഇന്ന് യജമാനനായ രാജാവിന് വേണ്ടി ശൗലിനോടും അവന്‍റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.

പങ്ക് വെക്കു
2 ശമൂവേൽ 4 വായിക്കുക

2 ശമൂവേൽ 4:5-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ബെരോത്യർ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനയും വെയിൽ മൂത്തപ്പോഴേക്കു ഈശ്-ബോശെത്തിന്റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്തു ആശ്വസിച്ചു കിടക്കുകയായിരുന്നു. അവർ കോതമ്പു എടുപ്പാൻ വരുന്ന ഭാവത്തിൽ വീട്ടിന്റെ നടുവിൽ കടന്നു അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനയും ഓടിപ്പോയ്ക്കളഞ്ഞു. അവർ അകത്തു കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; ഇങ്ങനെ അവർ അവനെ കുത്തിക്കൊന്നു തലവെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബയിൽകൂടി നടന്നു ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്നു രാജാവിനോടു: നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കിയ നിന്റെ ശത്രുവായ ശൗലിന്റെ മകൻ ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്നു യജമാനനായ രാജാവിന്നു വേണ്ടി ശൗലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.

പങ്ക് വെക്കു
2 ശമൂവേൽ 4 വായിക്കുക

2 ശമൂവേൽ 4:5-8 സമകാലിക മലയാളവിവർത്തനം (MCV)

ബെരോത്യനായ രിമ്മോന്റെ മക്കൾ രേഖാബും ബാനയും ഈശ്-ബോശെത്തിന്റെ വീട്ടിലേക്കു പുറപ്പെട്ടു. വെയിലിന് ചൂടുകൂടിയിരുന്ന സമയത്ത് അവർ അവിടെയെത്തി. അപ്പോൾ ഈശ്-ബോശെത്ത് മധ്യാഹ്ന വിശ്രമത്തിലായിരുന്നു. അൽപ്പം ഗോതമ്പ് എടുക്കാനെന്നുള്ള ഭാവേന അവർ വീടിനകത്തുകടന്നു, അവർ അദ്ദേഹത്തെ വയറ്റത്തു കുത്തി കൊലപ്പെടുത്തി. അതിനുശേഷം രേഖാബും അയാളുടെ സഹോദരൻ ബാനയും ഓടിയൊളിക്കുകയും ചെയ്തു. ശയനഗൃഹത്തിൽ, ഈശ്-ബോശെത്ത് തന്റെ കിടക്കയിൽ കിടക്കുമ്പോഴായിരുന്നു അവർ അകത്തുകടന്നത്. അവർ അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തിയതിനുശേഷം അദ്ദേഹത്തിന്റെ തല വെട്ടിയെടുത്തു. അതുംകൊണ്ടായിരുന്നു അവർ രാത്രിമുഴുവൻ അരാബാ വഴിയായി യാത്രചെയ്തത്. അവർ ഈശ്-ബോശെത്തിന്റെ തല ഹെബ്രോനിൽ ദാവീദിന്റെ മുമ്പാകെ കൊണ്ടുവന്നിട്ടു പറഞ്ഞു: “ശൗലിന്റെ പുത്രൻ ഈശ്-ബോശെത്തിന്റെ—അങ്ങയുടെ ശത്രുവിന്റെ—തല ഇതാ, അദ്ദേഹം അങ്ങയുടെ ജീവൻ അപഹരിക്കാൻ ശ്രമിച്ചു. ഇന്നു യഹോവ എന്റെ യജമാനനായ രാജാവിനുവേണ്ടി ശൗലിനോടും അദ്ദേഹത്തിന്റെ സന്തതിയോടും പ്രതികാരം ചെയ്തിരിക്കുന്നു.”

പങ്ക് വെക്കു
2 ശമൂവേൽ 4 വായിക്കുക