ഉള്ളടക്കത്തിലേക്ക് പോകുക

2 ശമൂവേൽ 3:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

2 ശമൂവേൽ 3:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്ത് അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തന്നെത്താൻ ബലപ്പെടുത്തിയിരുന്നു.

2 ശമൂവേൽ 3 MALOVBSI

2 ശമൂവേൽ 3:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ശൗലിന്റെയും ദാവീദിന്റെയും കുടുംബങ്ങൾ തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കെ, അബ്നേരിനു ശൗലിന്റെ കുടുംബത്തിൽ സ്വാധീനം വർധിച്ചുവന്നു.

2 ശമൂവേൽ 3 MALCLBSI

2 ശമൂവേൽ 3:6 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ദാവീദിന്‍റെ ഭടന്മാരും ശൗലിന്‍റെ കുടുംബത്തോട് വിധേയത്വം ഉണ്ടായിരുന്ന ഭടന്മാരും തമ്മിലുള്ള യുദ്ധം തുടർന്നുകൊണ്ടിരുന്നു. ശൗലിന്‍റെ അനുയായികളിൽ അബ്നേർ കൂടുതൽ കൂടുതൽ ശക്തനായി.

2 ശമൂവേൽ 3 മലയാളം

2 ശമൂവേൽ 3:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്തു അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തന്നെത്താൻ ബലപ്പെടുത്തിയിരുന്നു.

2 ശമൂവേൽ 3:6 MCV (സമകാലിക മലയാളവിവർത്തനം)

ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവുംതമ്മിൽ യുദ്ധം നടന്നിരുന്നകാലത്ത് അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തനിക്കുള്ള പദവി ദൃഢതരമാക്കിക്കൊണ്ടിരുന്നു.

2 ശമൂവേൽ 3 MCV