2 ശമൂവേൽ 23:2-4
2 ശമൂവേൽ 23:2-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ ആത്മാവ് എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു. യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിൻപാറ എന്നോട് അരുളിച്ചെയ്തു: മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ, ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്ത് സൂര്യോദയത്തിങ്കലെ പ്രകാശത്തിനു തുല്യൻ; മഴയ്ക്ക് പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളയ്ക്കുന്ന ഇളമ്പുല്ലിനു തുല്യൻ.
2 ശമൂവേൽ 23:2-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ ആത്മാവ് എന്നിലൂടെ അരുളുന്നു; അവിടുത്തെ സന്ദേശം എന്റെ നാവിന്മേലുദിക്കുന്നു; ഇസ്രായേലിന്റെ ദൈവം മൊഴിഞ്ഞിരിക്കുന്നു; ഇസ്രായേലിന്റെ രക്ഷാശില എന്നോട് അരുളിയിരിക്കുന്നു. മനുഷ്യരെ നീതിയോടെ ഭരിക്കുന്നവൻ, ദൈവഭയത്തോടെ ഭരിക്കുന്നവൻ, പുലർകാലവെളിച്ചംപോലെ മേഘരഹിതമായ ആകാശത്തിലെ പ്രഭാതസൂര്യനെപ്പോലെ ഇളമ്പുല്ലു മുളപ്പിക്കുന്ന പുതുമഴപോലെ ശോഭിക്കും.
2 ശമൂവേൽ 23:2-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിക്കുന്നു; അവിടുത്തെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു. യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിൻ പാറ എന്നോട് അരുളിച്ചെയ്തു: ‘മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ, ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്ത് സുര്യോദയത്തിങ്കലെ പ്രകാശത്തിനു തുല്യൻ; മഴയ്ക്കു ശേഷം സൂര്യകാന്തിയാൽ ഭൂമിയിൽ മുളയ്ക്കുന്ന ഇളമ്പുല്ലിനു തുല്യൻ.’
2 ശമൂവേൽ 23:2-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു. യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിൻ പാറ എന്നോടു അരുളിച്ചെയ്തു: മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ, ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യൻ; മഴെക്കു പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യൻ.
2 ശമൂവേൽ 23:2-4 സമകാലിക മലയാളവിവർത്തനം (MCV)
“യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിച്ചു; അവിടത്തെ വചനം എന്റെ നാവിന്മേൽ ഉണ്ടായിരുന്നു. ഇസ്രായേലിന്റെ ദൈവം അരുളിച്ചെയ്തു, ഇസ്രായേലിന്റെ പാറയായുള്ളവൻ എന്നോടു കൽപ്പിച്ചു: ‘ഒരുവൻ നീതിയോടെ മനുഷ്യരെ ഭരിക്കുമ്പോൾ, അയാൾ ദൈവഭയത്തിൽ ഭരണം നടത്തുമ്പോൾ, കാർമേഘരഹിതമായ പ്രഭാതത്തിലെ സൂര്യോദയത്തിൽ തിളങ്ങുന്ന അരുണാഭപോലെയാണ് അയാൾ; മഴയ്ക്കുശേഷം ഭൂമിയിൽനിന്നു മുളയ്ക്കുന്ന പുൽനാമ്പുകളിൽ സൂര്യൻ പ്രതിജ്വലിക്കുന്നതുപോലെയും.’