2 ശമൂവേൽ 2:13 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
2 ശമൂവേൽ 2:13 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ട് ഗിബെയോനിലെ കുളത്തിനരികെവച്ച് അവരെ നേരിട്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
2 ശമൂവേൽ 2:13 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സെരൂയായുടെ പുത്രനായ യോവാബും ദാവീദിന്റെ ഭൃത്യന്മാരും ഗിബെയോനിലെ കുളത്തിനടുക്കൽ വച്ച് അവരെ കണ്ടുമുട്ടി. അബ്നേരും ഈശ്-ബോശെത്തിന്റെ ഭൃത്യന്മാരും കുളത്തിന്റെ ഒരു വശത്തും യോവാബും ദാവീദിന്റെ ഭൃത്യന്മാരും മറുവശത്തും ഇരുന്നു
2 ശമൂവേൽ 2:13 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്‍റെ ഭടന്മാരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിനരികിൽ അവരെ കണ്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റവർ കുളത്തിന്‍റെ അപ്പുറത്തും ഇരുന്നു.
2 ശമൂവേൽ 2:13 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
2 ശമൂവേൽ 2:13 MCV (സമകാലിക മലയാളവിവർത്തനം)
സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ആളുകളും പുറപ്പെട്ടുവന്ന് ഗിബെയോനിലെ കുളത്തിന്നരികെവെച്ച് അവരെ കണ്ടുമുട്ടി. ഇരുകൂട്ടരും കുളത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഇരിപ്പുറപ്പിച്ചു.