2 രാജാക്കന്മാർ 9:6
2 രാജാക്കന്മാർ 9:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ എഴുന്നേറ്റു മുറിക്കകത്തു കടന്നു; അപ്പോൾ അവൻ തൈലം അവന്റെ തലയിൽ ഒഴിച്ച് അവനോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തിരിക്കുന്നു.
2 രാജാക്കന്മാർ 9:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ രണ്ടുപേരും ഉൾമുറിയിലേക്കു കടന്നു; പ്രവാചകശിഷ്യൻ തൈലം യേഹൂവിന്റെ തലയിൽ ഒഴിച്ചുകൊണ്ടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ എന്റെ ജനമായ ഇസ്രായേലിന് രാജാവായി അഭിഷേകം ചെയ്യുന്നു.
2 രാജാക്കന്മാർ 9:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേഹൂ എഴുന്നേറ്റ് മുറിക്കകത്ത് കടന്നു; അപ്പോൾ അവൻ തൈലം യേഹൂവിന്റെ തലയിൽ ഒഴിച്ച് അവനോട് പറഞ്ഞതെന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു.
2 രാജാക്കന്മാർ 9:6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ എഴുന്നേറ്റു മുറിക്കകത്തു കടന്നു; അപ്പോൾ അവൻ തൈലം അവന്റെ തലയിൽ ഒഴിച്ചു അവനോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു.
2 രാജാക്കന്മാർ 9:6 സമകാലിക മലയാളവിവർത്തനം (MCV)
യേഹു എഴുന്നേറ്റു വീടിനുള്ളിലേക്കു കടന്നു. അപ്പോൾ ആ പ്രവാചകൻ യേഹുവിന്റെ തലയിൽ തൈലം ഒഴിച്ചിട്ട് ഇപ്രകാരം പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ യഹോവയുടെ ജനമായ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു.