2 രാജാക്കന്മാർ 24:1
2 രാജാക്കന്മാർ 24:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ കാലത്തു ബാബേൽരാജാവായ നെബൂഖദ്നേസർ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന് ആശ്രിതനായി ഇരുന്നു; അതിന്റെശേഷം അവൻ തിരിഞ്ഞ് അവനോടു മത്സരിച്ചു.
2 രാജാക്കന്മാർ 24:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹോയാക്കീമിന്റെ വാഴ്ചക്കാലത്ത് ബാബിലോൺരാജാവായ നെബുഖദ്നേസർ യെഹൂദ്യ ആക്രമിച്ചു. മൂന്നു വർഷക്കാലം യെഹോയാക്കീം അയാൾക്കു കീഴടങ്ങിയിരുന്നു; എന്നാൽ പിന്നീട് അദ്ദേഹം അയാൾക്കെതിരെ മത്സരിച്ചു.
2 രാജാക്കന്മാർ 24:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്റെ കാലത്തു ബാബേൽ രാജാവായ നെബൂഖദ്നേസർ യെഹൂദക്കുനേരെ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു വര്ഷം അവന് ആശ്രിതനായി ഇരുന്നു; അതിന്റെശേഷം അവൻ എതിർത്ത് അവനോടു മത്സരിച്ചു. അപ്പോൾ യഹോവ കൽദയർ, അരാമ്യർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ പടക്കൂട്ടങ്ങളെ അവന്റെനേരെ അയച്ചു
2 രാജാക്കന്മാർ 24:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവന്റെ കാലത്തു ബാബേൽരാജാവായ നെബൂഖദ്നേസർ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന്നു ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവൻ തിരിഞ്ഞു അവനോടു മത്സരിച്ചു. അപ്പോൾ യഹോവ കൽദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്റെ നേരെ അയച്ചു