2 രാജാക്കന്മാർ 18:4
2 രാജാക്കന്മാർ 18:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെയും ഉടച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേൽമക്കൾ അതിനു ധൂപം കാട്ടിവന്നു
2 രാജാക്കന്മാർ 18:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അദ്ദേഹം പൂജാഗിരികൾ നീക്കിക്കളഞ്ഞു; സ്തംഭങ്ങൾ തകർത്തു; അശേരാപ്രതിഷ്ഠകൾ വെട്ടിനുറുക്കി. മോശ ഉണ്ടാക്കിയതും നെഹുഷ്ഠാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നതുമായ ഓട്ടുസർപ്പത്തെ അദ്ദേഹം തകർത്തുകളഞ്ഞു. ജനം അതിനു ധൂപം അർപ്പിച്ചുവന്നിരുന്നു.
2 രാജാക്കന്മാർ 18:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ പൂജാഗിരികൾ നീക്കി; വിഗ്രഹസ്തംഭങ്ങൾ തകർക്കുകയും, അശേരാപ്രതിഷ്ഠ നശിപ്പിക്കുകയും, മോശെ ഉണ്ടാക്കിയ താമ്രസർപ്പം ഉടെച്ചുകളയുകയും ചെയ്തു; ആ കാലം വരെ യിസ്രായേൽ മക്കൾ അതിനു ധൂപം കാട്ടിവന്നു; അതിന് നെഹുഷ്ഠാൻ എന്നു പേരായിരുന്നു.
2 രാജാക്കന്മാർ 18:4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേൽമക്കൾ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാൻ എന്നു പേരായിരുന്നു.
2 രാജാക്കന്മാർ 18:4 സമകാലിക മലയാളവിവർത്തനം (MCV)
അദ്ദേഹം ക്ഷേത്രങ്ങൾ നീക്കിക്കളഞ്ഞു; ആചാരസ്തൂപങ്ങൾ തകർത്തു; അശേരാപ്രതിഷ്ഠകൾ വെട്ടിമുറിച്ചു; മോശ ഉണ്ടാക്കിയിരുന്ന വെങ്കലസർപ്പത്തെയും അദ്ദേഹം നശിപ്പിച്ചു. നെഹുഷ്ഠാൻ എന്നു പേരുവിളിച്ചിരുന്ന അതിന് ഇസ്രായേൽമക്കൾ അന്നുവരെയും ധൂപാർച്ചന നടത്തിയിരുന്നു.