2 രാജാക്കന്മാർ 1:17
2 രാജാക്കന്മാർ 1:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരംതന്നെ അവൻ മരിച്ചുപോയി; അവനു മകനില്ലായ്കകൊണ്ട് അവനു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ രാജാവായി.
2 രാജാക്കന്മാർ 1:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏലിയായിലൂടെ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ അഹസ്യാ മരിച്ചു; അഹസ്യായ്ക്ക് പുത്രന്മാരില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ സഹോദരൻ യെഹോരാം രാജാവായി. യെഹൂദാരാജാവും യെഹോശാഫാത്തിന്റെ പുത്രനുമായ യെഹോരാമിന്റെ രണ്ടാം ഭരണവർഷത്തിലാണ് അദ്ദേഹം ഭരണം ആരംഭിച്ചത്.
2 രാജാക്കന്മാർ 1:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഏലീയാവ് പറഞ്ഞ യഹോവയുടെ വചനപ്രകാരം അഹസ്യാവ് മരിച്ചുപോയി; അവനു മകനില്ലായ്കയാൽ യെഹോരാം അവനു പകരം രാജാവായി. യെഹൂദാ രാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ ഇതു സംഭവിച്ചു.
2 രാജാക്കന്മാർ 1:17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരം തന്നേ അവൻ മരിച്ചു പോയി; അവന്നു മകനില്ലായ്കകൊണ്ടു അവന്നു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ രാജാവായി.
2 രാജാക്കന്മാർ 1:17 സമകാലിക മലയാളവിവർത്തനം (MCV)
ഏലിയാവ് അറിയിച്ച യഹോവയുടെ വചനപ്രകാരം അഹസ്യാവു മരിച്ചുപോയി. അഹസ്യാവിനു പുത്രന്മാരില്ലാതിരുന്നതിനാൽ, അദ്ദേഹത്തിന്റെ സഹോദരനായ യോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാമിന്റെ രണ്ടാംവർഷത്തിൽ അഹസ്യാവിനു പകരം രാജ്യത്തിന്റെ ഭരണമേറ്റെടുത്തു.