2 കൊരിന്ത്യർ 6:17-18
2 കൊരിന്ത്യർ 6:17-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ എന്ന് കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട് നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.
2 കൊരിന്ത്യർ 6:17-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ടു കർത്താവു പറയുന്നു: നിങ്ങൾ അവരെ വിട്ടുപിരിഞ്ഞ് അവരിൽനിന്ന് അകന്നിരിക്കണം; അശുദ്ധമായതിനോടു നിങ്ങൾക്കൊരു കാര്യവുമില്ല; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും. ഞാൻ നിങ്ങളുടെ പിതാവും നിങ്ങൾ എന്റെ പുത്രന്മാരും പുത്രിമാരും ആയിരിക്കുകയും ചെയ്യും എന്നു സർവശക്തനായ കർത്താവ് അരുൾചെയ്യുന്നു.
2 കൊരിന്ത്യർ 6:17-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട്, “അവരുടെ നടുവിൽനിന്ന് പുറപ്പെട്ടു വേർപെട്ടിരിക്കുവിൻ എന്നു കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട് നിങ്ങൾക്ക് പിതാവും നിങ്ങൾ എനിക്ക് പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.
2 കൊരിന്ത്യർ 6:17-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.
2 കൊരിന്ത്യർ 6:17-18 സമകാലിക മലയാളവിവർത്തനം (MCV)
“അവരിൽനിന്ന് പുറത്തുവരികയും വേർപിരിയുകയുംചെയ്യുക, എന്നു കർത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും സ്പർശിക്കരുത്; എന്നാൽ ഞാൻ നിങ്ങളെ സ്വീകരിക്കും.” “ഞാൻ നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും, എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.”