2 ദിനവൃത്താന്തം 25:9
2 ദിനവൃത്താന്തം 25:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അമസ്യാവ് ദൈവപുരുഷനോട്: എന്നാൽ ഞാൻ യിസ്രായേൽപടക്കൂട്ടത്തിനു കൊടുത്ത നൂറു താലന്തിന് എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. അതിനു ദൈവപുരുഷൻ: അതിനെക്കാൾ അധികം നിനക്കു തരുവാൻ യഹോവയ്ക്കു കഴിയും എന്നുത്തരം പറഞ്ഞു.
2 ദിനവൃത്താന്തം 25:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജാവ് പ്രവാചകനോടു ചോദിച്ചു: “ഇസ്രായേൽസൈന്യത്തിനുവേണ്ടി കൊടുത്ത നൂറു താലന്തു വെള്ളിയുടെ കാര്യത്തിൽ ഞാൻ എന്തു ചെയ്യും?” പ്രവാചകൻ പറഞ്ഞു: “അതിനെക്കാൾ അധികം നല്കാൻ സർവേശ്വരനു കഴിയുമല്ലോ.”
2 ദിനവൃത്താന്തം 25:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അമസ്യാവ് ദൈവപുരുഷനോട്: “എന്നാൽ ഞാൻ യിസ്രായേൽ പടക്കൂട്ടത്തിന് കൊടുത്ത നൂറു താലന്തു വെള്ളിയുടെ കാര്യത്തിൽ എന്തു ചെയ്യും” എന്നു ചോദിച്ചു. അതിന് ദൈവപുരുഷൻ: “അതിനെക്കാൾ അധികം നിനക്കു തരുവാൻ യഹോവയ്ക്കു കഴിയും” എന്നു ഉത്തരം പറഞ്ഞു.
2 ദിനവൃത്താന്തം 25:9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അമസ്യാവു ദൈവപുരുഷനോടു: എന്നാൽ ഞാൻ യിസ്രായേൽപടക്കൂട്ടത്തിന്നു കൊടുത്ത നൂറു താലന്തിന്നു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു ദൈവപുരുഷൻ: അതിനെക്കാൾ അധികം നിനക്കു തരുവാൻ യഹോവെക്കു കഴിയും എന്നുത്തരം പറഞ്ഞു.