2 ദിനവൃത്താന്തം 22:6
2 ദിനവൃത്താന്തം 22:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമായിൽവച്ച് ഏറ്റ മുറിവുകൾക്കു ചികിത്സ ചെയ്യേണ്ടതിന് അവൻ യിസ്രെയേലിൽ മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അസര്യാവ് ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാൺമാൻ യിസ്രെയേലിൽ ചെന്നു.
2 ദിനവൃത്താന്തം 22:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാമോത്തിൽവച്ചു സിറിയാരാജാവായ ഹസായേലുമായുള്ള യുദ്ധത്തിൽ ഏറ്റ മുറിവുകൾ ചികിത്സിക്കാൻ യോരാം ജെസ്രീലിലേക്കു മടങ്ങിപ്പോയി. ആഹാബിന്റെ പുത്രനായ അദ്ദേഹം രോഗി ആയിത്തീർന്നതുകൊണ്ട് അയാളെ സന്ദർശിക്കുവാൻ യെഹോരാമിന്റെ പുത്രൻ അഹസ്യാ ജെസ്രീലിൽ എത്തി.
2 ദിനവൃത്താന്തം 22:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അരാം രാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവച്ച് ഏറ്റ മുറിവുകൾ ചികിത്സിക്കേണ്ടതിന് അവൻ യിസ്രയേലിലേക്ക് മടങ്ങിപ്പോയി; യെഹൂദാ രാജാവായ യെഹോരാമിന്റെ മകൻ അസര്യാവ്, ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാണ്മാൻ യിസ്രയേലിൽ ചെന്നു.
2 ദിനവൃത്താന്തം 22:6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ചു ഏറ്റ മുറിവുകൾക്കു ചികിത്സ ചെയ്യേണ്ടതിന്നു അവൻ യിസ്രെയേലിൽ മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അസര്യാവു ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാണ്മാൻ യിസ്രെയേലിൽ ചെന്നു.
2 ദിനവൃത്താന്തം 22:6 സമകാലിക മലയാളവിവർത്തനം (MCV)
രാമോത്തിൽവെച്ച് അരാംരാജാവായ ഹസായേലുമായുള്ള യുദ്ധത്തിൽ തനിക്കേറ്റ മുറിവുകൾ ചികിത്സിക്കാനായി യോരാം യെസ്രീലിലേക്കു മടങ്ങി. ആഹാബിന്റെ മകനായ യോരാമിനു മുറിവേറ്റിരുന്നതിനാൽ അദ്ദേഹത്തെ കാണുന്നതിനായി യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യെസ്രീലിൽ ചെന്നിരുന്നു.