2 ദിനവൃത്താന്തം 14:13
2 ദിനവൃത്താന്തം 14:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആസായും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാർവരെ പിന്തുടർന്നു; കൂശ്യർ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവർ വളരെ കവർച്ചയും എടുത്തു കൊണ്ടുപോന്നു.
2 ദിനവൃത്താന്തം 14:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആസയും കൂടെയുണ്ടായിരുന്ന സൈന്യവും ഗെരാർവരെ അവരെ പിന്തുടർന്നു. എത്യോപ്യർ ആരും ശേഷിക്കാത്തവിധം കൊല്ലപ്പെട്ടു. അവർ സർവേശ്വരന്റെയും അവിടുത്തെ സൈന്യത്തിന്റെയും മുമ്പിൽ തകർന്നുവീണു. യെഹൂദ്യർക്കു ധാരാളം കൊള്ളവസ്തുക്കൾ ലഭിച്ചു.
2 ദിനവൃത്താന്തം 14:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടയാളികളും അവരെ ഗെരാർവരെ പിന്തുടർന്നു; കൂശ്യർ ആരും ജീവനോടെ ശേഷിച്ചില്ല; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ തകർന്നുപോയി; അവർ വളരെ കൊള്ളവസ്തുക്കൾ എടുത്തുകൊണ്ടുപോന്നു.
2 ദിനവൃത്താന്തം 14:13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാർവരെ പിന്തുടർന്നു; കൂശ്യർ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവർ വളരെ കവർച്ചയും എടുത്തു കൊണ്ടുപോന്നു.
2 ദിനവൃത്താന്തം 14:13 സമകാലിക മലയാളവിവർത്തനം (MCV)
ആസായും അദ്ദേഹത്തിന്റെ സൈന്യവും ഗെരാർവരെ അവരെ പിൻതുടർന്നു. ഒരിക്കലും നികത്താനാകാത്തവിധം അനേകം കൂശ്യർ വധിക്കപ്പെട്ടവരായി. യഹോവയുടെയും അവിടത്തെ സൈന്യത്തിന്റെയും മുമ്പിൽ അവർ തകർക്കപ്പെട്ടു. യെഹൂദാജനത വലിയൊരു കൊള്ളയുമായി മടങ്ങിപ്പോന്നു.