2 ദിനവൃത്താന്തം 14:1
2 ദിനവൃത്താന്തം 14:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അബീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആസാ അവനു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിനു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.
2 ദിനവൃത്താന്തം 14:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബീയാ മരിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ പുത്രൻ ആസ പകരം രാജാവായി. ആസയുടെ ഭരണകാലത്ത് പത്തു വർഷം ദേശത്തു സമാധാനം നിലനിന്നു.
2 ദിനവൃത്താന്തം 14:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അബീയാവ് തന്റെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ മരിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആസാ അവനു പകരം രാജാവായി. അവന്റെ കാലത്ത് ദേശത്ത് പത്തു വര്‍ഷം സ്വസ്ഥത ഉണ്ടായി.
2 ദിനവൃത്താന്തം 14:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അബീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിന്നു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.
2 ദിനവൃത്താന്തം 14:1 സമകാലിക മലയാളവിവർത്തനം (MCV)
അബീയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ ആസാ അനന്തരാവകാശിയായി രാജ്യഭാരമേറ്റു. ആസായുടെകാലത്ത് പത്തുവർഷത്തേക്ക് ദേശത്തു സമാധാനം നിലനിന്നു.