1 തിമൊഥെയൊസ് 2:4-7

1 തിമൊഥെയൊസ് 2:4-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. എന്തെന്നാൽ ഒരു ദൈവമേ ഉള്ളൂ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായിരിക്കുന്നവനും ഒരുവൻ മാത്രം; മനുഷ്യനായ ക്രിസ്തുയേശു തന്നെ. അവിടുന്ന് എല്ലാവർക്കുംവേണ്ടി മോചനദ്രവ്യമായി തന്നെത്തന്നെ സമർപ്പിച്ചു. എല്ലാവരും രക്ഷിക്കപ്പെടണമെന്നതാണ് ദൈവേഷ്ടം എന്ന് അതു തെളിയിക്കുന്നു. അതുകൊണ്ടാണ്, വിശ്വാസത്തിന്റെയും സത്യത്തിന്റെയും സന്ദേശം വിജാതീയരെ അറിയിക്കുന്നതിന്, പ്രസംഗകനും അപ്പോസ്തോലനും ഉപദേഷ്ടാവുമായി എന്നെ അയച്ചിരിക്കുന്നത്. ഞാൻ പറയുന്നതു സത്യമാണ്, വ്യാജമല്ല.

1 തിമൊഥെയൊസ് 2:4-7 സമകാലിക മലയാളവിവർത്തനം (MCV)

സകലമനുഷ്യരും രക്ഷപ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തിച്ചേരണമെന്നും അവിടന്ന് ആഗ്രഹിക്കുന്നു. ദൈവം ഏകനാണ്; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഏകൻ; മനുഷ്യനായ ക്രിസ്തുയേശുമാത്രം. അവിടന്ന് എല്ലാവർക്കുംവേണ്ടി വീണ്ടെടുപ്പുവിലയായി സ്വയം അർപ്പിച്ചു; ഇതാണ് ഉചിതമായ സന്ദർഭത്തിൽ മനുഷ്യനു വെളിപ്പെടുത്തിയ സാക്ഷ്യം. ഇതിനുവേണ്ടി പ്രഘോഷകനും അപ്പൊസ്തലനുമായി ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു—ഞാൻ പറയുന്നത് വ്യാജമല്ല; സത്യമാണ്—യെഹൂദേതരർക്ക് വിശ്വാസത്തിലും സത്യത്തിലും ഉപദേഷ്ടാവായിട്ടുതന്നെ.

1 തിമൊഥെയൊസ് 2:4-7

1 തിമൊഥെയൊസ് 2:4-7 MALOVBSI1 തിമൊഥെയൊസ് 2:4-7 MALOVBSI