1 ശമൂവേൽ 7:6
1 ശമൂവേൽ 7:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ മിസ്പായിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ച് ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്ന് അവിടെവച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പായിൽവച്ച് യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു.
1 ശമൂവേൽ 7:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരെല്ലാം മിസ്പായിൽ ഒരുമിച്ചുകൂടി; അവർ വെള്ളം കോരി സർവേശ്വരന്റെ സന്നിധിയിൽ ഒഴിച്ചു; അന്ന് അവർ ഉപവസിച്ചു. “ഞങ്ങൾ സർവേശ്വരനോടു പാപം ചെയ്തു” എന്ന് ഏറ്റുപറഞ്ഞു. മിസ്പായിൽവച്ചു ശമൂവേൽ ഇസ്രായേൽജനത്തിനു ന്യായപാലനം നടത്തി.
1 ശമൂവേൽ 7:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളംകോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു, ആ ദിവസം ഉപവസിച്ചു: “ഞങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു” എന്നു അവിടെവച്ച് പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവച്ച് യിസ്രായേൽ മക്കൾക്ക് ന്യായപാലനം ചെയ്തു.
1 ശമൂവേൽ 7:6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവെച്ചു യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു.
1 ശമൂവേൽ 7:6 സമകാലിക മലയാളവിവർത്തനം (MCV)
മിസ്പായിൽ ഒരുമിച്ചുകൂടിയപ്പോൾ അവർ വെള്ളം കോരി യഹോവയുടെ സന്നിധിയിൽ അർപ്പണംചെയ്തു. ആ ദിവസം മുഴുവൻ അവർ ഉപവസിച്ചു. അവിടെവെച്ച് അവർ അനുതപിച്ചു. “യഹോവേ, ഞങ്ങൾ അങ്ങേക്കെതിരായി പാപംചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ ശമുവേൽ മിസ്പായിൽവെച്ച് ഇസ്രായേൽമക്കൾക്കു ന്യായപാലനംചെയ്തു.