1 ശമൂവേൽ 25:3-4
1 ശമൂവേൽ 25:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനു നാബാൽ എന്നും അവന്റെ ഭാര്യക്ക് അബീഗയിൽ എന്നും പേർ. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠുരനും ദുഷ്കർമിയും ആയിരുന്നു. അവൻ കാലേബ് വംശക്കാരൻ ആയിരുന്നു. നാബാലിന് ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടെന്ന് ദാവീദ് മരുഭൂമിയിൽ കേട്ടു.
1 ശമൂവേൽ 25:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാലേബ്വംശജനായ അയാളുടെ പേര് നാബാൽ എന്നായിരുന്നു. അയാളുടെ ഭാര്യ അബീഗയിൽ സുന്ദരിയും വിവേകമതിയും ആയിരുന്നു. നാബാലാകട്ടെ നിഷ്ഠുരനും ദുഷ്കർമിയും. നാബാൽ ആടുകളുടെ രോമം കത്രിക്കുന്നു എന്നു മരുഭൂമിയിൽവച്ചു ദാവീദു കേട്ടു.
1 ശമൂവേൽ 25:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ കാലേബ് വംശക്കാരൻ ആയിരുന്നു. അവന്റെ പേര് നാബാൽ എന്നും അവന്റെ ഭാര്യയുടെ പേര് അബീഗയിൽ എന്നും ആയിരുന്നു. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും ആയിരുന്നു. അവൻ ദയയില്ലാത്തവനും തിന്മപ്രവർത്തിക്കുന്നവനും ആയിരുന്നു. നാബാലിന് ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ട് എന്നു ദാവീദ് മരുഭൂമിയിൽവച്ച് കേട്ടു.
1 ശമൂവേൽ 25:3-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവന്നു നാബാൽ എന്നും അവന്റെ ഭാര്യക്കു അബീഗയിൽ എന്നും പേർ. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കർമ്മിയും ആയിരുന്നു. അവൻ കാലേബ് വംശക്കാരൻ ആയിരുന്നു. നാബാലിന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ദാവീദ് മരുഭൂമിയിൽ കേട്ടു.
1 ശമൂവേൽ 25:3-4 സമകാലിക മലയാളവിവർത്തനം (MCV)
അദ്ദേഹത്തിന്റെ പേര് നാബാൽ എന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് അബീഗയിൽ എന്നും ആയിരുന്നു. അബീഗയിൽ വിവേകവും സൗന്ദര്യവുമുള്ള ഒരു സ്ത്രീ ആയിരുന്നു. എന്നാൽ അവളുടെ ഭർത്താവ് ദയയില്ലാത്തവനും ദുഷ്ടനും കാലേബിന്റെ വംശജനും ആയിരുന്നു. ദാവീദ് മരുഭൂമിയിലായിരുന്നപ്പോൾ നാബാൽ കർമേലിൽ ആടുകളുടെ രോമം കത്രിക്കുന്നുണ്ട് എന്നു കേട്ടു.