1 ശമൂവേൽ 18:17
1 ശമൂവേൽ 18:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ശൗൽ ദാവീദിനോട്: എന്റെ മൂത്ത മകൾ മേരബുണ്ടല്ലോ; ഞാൻ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്റെ കൈയല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴുവാൻ സംഗതിവരട്ടെ എന്ന് ശൗൽ വിചാരിച്ചു.
1 ശമൂവേൽ 18:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശൗൽ ദാവീദിനോടു പറഞ്ഞു: “എന്റെ മൂത്തമകൾ മേരബിനെ ഞാൻ നിനക്കു ഭാര്യയായി നല്‍കാം; നീ എനിക്കുവേണ്ടി സർവേശ്വരന്റെ യുദ്ധങ്ങൾ സുധീരം നടത്തിയാൽ മതി.” “താൻ അവനെ കൊല്ലേണ്ടാ ഫെലിസ്ത്യരുടെ കൈയാൽ അവൻ വധിക്കപ്പെടട്ടെ” എന്നു ശൗൽ വിചാരിച്ചു.
1 ശമൂവേൽ 18:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനുശേഷം ശൗല്‍ ദാവീദിനോട്: “എന്റെ മൂത്ത മകൾ മേരബിനെ ഞാൻ നിനക്ക് ഭാര്യയായി തരും; നീ ധീരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി” എന്നു പറഞ്ഞു. ഞാൻ അവനെ ഉപദ്രവിക്കുകയില്ല, ഫെലിസ്ത്യരുടെ കയ്യാൽ അവന് ഉപദ്രവം ഉണ്ടാകട്ടെ എന്നു ശൗല്‍ വിചാരിച്ചു.
1 ശമൂവേൽ 18:17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ശൗൽ ദാവീദിനോടു: എന്റെ മൂത്ത മകൾ മേരബുണ്ടല്ലോ; ഞാൻ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴുവാൻ സംഗതിവരട്ടെ എന്നു ശൗൽ വിചാരിച്ചു.
1 ശമൂവേൽ 18:17 സമകാലിക മലയാളവിവർത്തനം (MCV)
ശൗൽ ദാവീദിനോടു പറഞ്ഞു: “ഇതാ എന്റെ മൂത്തമകൾ മേരബ്. അവളെ ഞാൻ നിനക്കു ഭാര്യയായി നൽകാം; വീരോചിതമായി എന്നെ സേവിക്കുകയും എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തുകയും ചെയ്താൽമാത്രം മതി. തന്റെ കൈയല്ല; ഫെലിസ്ത്യരുടെ കൈതന്നെ അവന്റെമേൽ പതിക്കട്ടെ” എന്നു ശൗൽ ചിന്തിച്ചിരുന്നു.