1 പത്രൊസ് 1:24-25
1 പത്രൊസ് 1:24-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“സകല ജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിർന്നുപോയി; കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.
1 പത്രൊസ് 1:24-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്തെന്നാൽ സകല മനുഷ്യരും കാട്ടുപുല്ലുപോലെയും അവരുടെ മഹിമ പുല്ലിന്റെ പൂപോലെയും ആകുന്നു. പുല്ലു വാടിക്കരിയുന്നു; പൂക്കൾ കൊഴിഞ്ഞുവീഴുന്നു; സർവേശ്വരന്റെ വചനം ആകട്ടെ, എന്നേക്കും നിലനില്ക്കുന്നു. നിങ്ങളെ അറിയിച്ച സുവാർത്തയാണ് ആ വചനം.
1 പത്രൊസ് 1:24-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“സകലജഡവും പുല്ലുപോലെയും അതിന്റെ മഹത്വം എല്ലാം പുല്ലിൻ്റെ പൂപോലെയും ആകുന്നു; പുല്ല് വാടിയും, പൂവ് കൊഴിഞ്ഞും പോകുന്നു; കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.”
1 പത്രൊസ് 1:24-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
“സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിർന്നുപോയി; കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.