1 രാജാക്കന്മാർ 4:7-11
1 രാജാക്കന്മാർ 4:7-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രാജാവിനും രാജഗൃഹത്തിനും ഭോജനപദാർഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോനു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോ മാസത്തേക്കു ഭോജനപദാർഥങ്ങൾ എത്തിച്ചുകൊടുക്കും. അവരുടെ പേരാവിത്: എഫ്രയീം മലനാട്ടിൽ ബെൻ-ഹൂർ; മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ; അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു; നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവനു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു
1 രാജാക്കന്മാർ 4:7-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജാവിനും കുടുംബാംഗങ്ങൾക്കുമുള്ള ഭക്ഷണസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിനു ശലോമോൻ പന്ത്രണ്ട് ഉദ്യോഗസ്ഥന്മാരെ ഇസ്രായേലിൽ നിയമിച്ചിരുന്നു. അവർ ഓരോരുത്തരും ഓരോ മാസത്തേക്ക് ആവശ്യമായ ഭക്ഷണപദാർഥങ്ങൾ എത്തിച്ചുകൊടുത്തിരുന്നു. അവർ ചുമതല വഹിച്ചിരുന്ന സ്ഥലങ്ങളും അവരുടെ പേരുകളും: എഫ്രയീംമലനാട്ടിൽ ബെൻഹൂർ; മാക്കസ്, ശാൽബീം, ബേത്ത് ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ പട്ടണങ്ങളിൽ ബെൻ-ദേക്കെർ, അരുബോത്ത്, സോക്കോവ് എന്നീ പട്ടണങ്ങളും ഹേഫെർ പ്രദേശവും ബെൻ- ഹേസെർ; നാഫത്ത്-ദോറിൽ ബെൻ അബീനാദാബ്; താനാക്ക്
1 രാജാക്കന്മാർ 4:7-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
രാജാവിനും കുടുംബത്തിനും ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോനു യിസ്രായേലിലൊക്കെയും പന്ത്രണ്ടു അധിപന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസം വീതം വേണ്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുത്തിരുന്നു. അവരുടെ പേരുകൾ: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ; മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ; അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർ ദേശം മുഴുവനും അവന്‍റെ അധീനതയിൽ ആയിരുന്നു; നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; ശലോമോന്‍റെ മകൾ താഫത്ത് അവന്‍റെ ഭാര്യയായിരുന്നു
1 രാജാക്കന്മാർ 4:7-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസത്തേക്കു ഭോജനപദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കും. അവരുടെ പേരാവിതു: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ; മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ; അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു; നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു
1 രാജാക്കന്മാർ 4:7-11 സമകാലിക മലയാളവിവർത്തനം (MCV)
രാജാവിനും രാജകുടുംബത്തിനും ഭക്ഷണപദാർഥങ്ങൾ എത്തിച്ചുകൊടുക്കാൻ ഇസ്രായേലിൽ എല്ലായിടത്തുമായി പന്ത്രണ്ടു പ്രാദേശികഭരണാധിപന്മാർ ശലോമോന് ഉണ്ടായിരുന്നു. അവർ ഓരോരുത്തരും വർഷത്തിൽ ഓരോ മാസം അവ എത്തിച്ചുകൊടുക്കും. അവരുടെ പേരുകൾ ഇവയാണ്: എഫ്രയീം മലനാട്ടിൽ, ബെൻ-ഹൂർ; മാക്കസ്, ശാൽബീം, ബേത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ, ബെൻദേക്കെർ; അരുബ്ബോത്തിൽ, ബെൻ-ഹേസെദ്; സോഖോവും ഹേഫെർ ദേശംമുഴുവനും അദ്ദേഹത്തിന്റെ അധികാരപരിധിക്കുള്ളിലായിരുന്നു. നാഫത്ത്-ദോറിൽ, ബെൻ-അബീനാദാബ്; ഇദ്ദേഹം ശലോമോന്റെ മകളായ താഫത്തിനെ വിവാഹംകഴിച്ചിരുന്നു.