1 കൊരിന്ത്യർ 9:1-2
1 കൊരിന്ത്യർ 9:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ? മറ്റുള്ളവർക്കു ഞാൻ അപ്പൊസ്തലൻ അല്ലെന്നുവരികിൽ എങ്ങനെയെങ്കിലും നിങ്ങൾക്ക് ആകുന്നു; കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ.
1 കൊരിന്ത്യർ 9:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ സ്വതന്ത്രനല്ലേ? ഞാനൊരു അപ്പോസ്തോലനല്ലേ? നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ ഞാൻ കണ്ടിട്ടില്ലേ? കർത്താവിനുവേണ്ടി ഞാൻ ചെയ്ത പ്രയത്നത്തിന്റെ ഫലമല്ലേ നിങ്ങൾ? മറ്റുള്ളവർക്ക് ഞാൻ അപ്പോസ്തോലൻ അല്ലെങ്കിലും നിങ്ങൾക്കു ഞാൻ നിശ്ചയമായും അപ്പോസ്തോലനാണല്ലോ. ക്രിസ്തുവിനോടു ചേർന്നുള്ള നിങ്ങളുടെ ജീവിതംതന്നെ ഞാനൊരു അപ്പോസ്തോലനാണെന്നുള്ളതിനു തെളിവാണ്.
1 കൊരിന്ത്യർ 9:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ? മറ്റുള്ളവർക്ക് ഞാൻ അപ്പൊസ്തലൻ അല്ലെങ്കിൽ നിങ്ങൾക്കെങ്കിലും ആകുന്നു; എന്തെന്നാൽ കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിൻ്റെ മുദ്ര നിങ്ങളല്ലോ.
1 കൊരിന്ത്യർ 9:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ? മറ്റുള്ളവർക്കു ഞാൻ അപ്പൊസ്തലൻ അല്ലെന്നുവരികിൽ എങ്ങനെയെങ്കിലും നിങ്ങൾക്കു ആകുന്നു; കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ.
1 കൊരിന്ത്യർ 9:1-2 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ സ്വതന്ത്രനല്ലേ? ഞാൻ ഒരു അപ്പൊസ്തലനല്ലേ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? ക്രിസ്തുവിലുള്ള എന്റെ അധ്വാനത്തിന്റെ ഫലമല്ലേ നിങ്ങൾ? ഞാൻ മറ്റുള്ളവർക്ക് ഒരു അപ്പൊസ്തലൻ അല്ലെങ്കിൽപോലും നിങ്ങൾക്ക് ഞാൻ അപ്പൊസ്തലൻതന്നെ. കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളാണ്.