1 കൊരിന്ത്യർ 5:9-10
1 കൊരിന്ത്യർ 5:9-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുർന്നടപ്പുകാരോടു സംസർഗം അരുത് എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്ക് എഴുതീട്ടുണ്ടല്ലോ. അത് ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചു പറിക്കാരോടോ വിഗ്രഹാരാധികളോടോ അരുത് എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.
1 കൊരിന്ത്യർ 5:9-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദുർന്നടപ്പുകാരോട് സമ്പർക്കമരുതെന്ന് മുമ്പ് ഞാൻ ഒരു കത്തിൽ എഴുതിയിരുന്നുവല്ലോ. ദുർമാർഗികളോ, അത്യാഗ്രഹികളോ, കൊള്ളക്കാരോ, വിഗ്രഹാരാധകരോ ആയ അന്യമതക്കാരോടു സമ്പർക്കത്തിലേർപ്പെടരുതെന്നല്ല അതുകൊണ്ടു ഞാൻ അർഥമാക്കിയത്. അവരെ ഒഴിച്ചുനിറുത്തുകയാണെങ്കിൽ, ലോകത്തിൽനിന്നുതന്നെ പൂർണമായി വിട്ടുപോകേണ്ടി വരുമല്ലോ.
1 കൊരിന്ത്യർ 5:9-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദുർന്നടപ്പുകാരോട് സംസർഗ്ഗം അരുത് എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ. അത് ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ, അത്യാഗ്രഹികളും വഞ്ചകരും ആയവരോടോ, വിഗ്രഹാരാധികളോടോ അരുത് എന്നല്ല; അങ്ങനെ എങ്കിൽ നിങ്ങൾ ഈ ലോകം വിട്ട് പോകേണ്ടിവരും.
1 കൊരിന്ത്യർ 5:9-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ. അതു ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.
1 കൊരിന്ത്യർ 5:9-10 സമകാലിക മലയാളവിവർത്തനം (MCV)
അസാന്മാർഗിക ജീവിതം നയിക്കുന്നവരോടു സംസർഗം പാടില്ല എന്നു ഞാൻ എന്റെ കത്തിൽ എഴുതിയിരുന്നല്ലോ. സഭയ്ക്കു പുറത്തുള്ള അസാന്മാർഗികൾ, അത്യാഗ്രഹികൾ, വഞ്ചകർ, വിഗ്രഹാരാധകർ എന്നിവരെയല്ല ഞാൻ ഉദ്ദേശിച്ചത്. അങ്ങനെ ആയാൽ നിങ്ങൾ ഈ ലോകംതന്നെ വിട്ടുപോകേണ്ടിവരും.