1 കൊരിന്ത്യർ 2:15-16
1 കൊരിന്ത്യർ 2:15-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല. കർത്താവിന്റെ മനസ്സ് അറിഞ്ഞ് അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 2 വായിക്കുക1 കൊരിന്ത്യർ 2:15-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആത്മാവു ലഭിച്ച ഒരുവന് എല്ലാറ്റിന്റെയും മൂല്യം ഗ്രഹിക്കുവാൻ കഴിവുണ്ട്. എന്നാൽ അയാളെ വിധിക്കുവാൻ ആർക്കും സാധ്യമല്ല. “സർവേശ്വരന്റെ മനസ്സ് ആരു കണ്ടു? അവിടുത്തേക്കു ബുദ്ധി ഉപദേശിക്കുവാൻ ആർക്കു കഴിയും?” എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നെ. നാം ആകട്ടെ, ക്രിസ്തുവിന്റെ മനസ്സുള്ളവരാണ്.
പങ്ക് വെക്കു
1 കൊരിന്ത്യർ 2 വായിക്കുക1 കൊരിന്ത്യർ 2:15-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല. എന്തെന്നാൽ, കർത്താവിന്റെ മനസ്സ് അറിഞ്ഞ് അവനെ ഉപദേശിക്കുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 2 വായിക്കുക