1 ദിനവൃത്താന്തം 4:9-43

1 ദിനവൃത്താന്തം 4:9-43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു. യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോട്: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്ന് അനർഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്ന് അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവനു നല്കി. ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ അപ്പൻ. എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാശിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു. കെനസ്സീന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവ്; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്. മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവ് ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൗശലപ്പണിക്കാർ ആയിരുന്നുവല്ലോ. യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലായുടെ പുത്രൻ: കെനസ്. യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യാ, അസരെയേൽ. എസ്രായുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. അവൾ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു. അവന്റെ ഭാര്യയായ യെഹൂദീയാ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ. നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നെ. ശീമോന്റെ പുത്രന്മാർ; അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്. യെഹൂദായുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയിൽ ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും; യോക്കീമും കോസേബാനിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശൂബീ-ലേഹെമും തന്നെ. ഇവ പുരാണവൃത്താന്തങ്ങൾ അല്ലോ. ഇവർ നെതായീമിലും ഗെദേരയിലും പാർത്ത കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്റെ വേല ചെയ്‍വാൻ അവിടെ പാർത്തു. ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൗൽ; അവന്റെ മകൻ ശല്ലൂം; അവന്റെ മകൻ മിബ്ശാം; അവന്റെ മകൻ മിശ്മ. മിശ്മയുടെ പുത്രന്മാർ: അവന്റെ മകൻ ഹമ്മൂവേൽ; അവന്റെ മകൻ സക്കൂർ; അവന്റെ മകൻ ശിമെയി; ശിമെയിക്കു പതിനാറ് പുത്രന്മാരും ആറ് പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാർക്ക് അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വർധിച്ചില്ല. അവർ ബേർ-ശേബയിലും മോലാദയിലും ഹസർ-ശൂവാലിലും ബിൽഹയിലും ഏസെമിലും തോലാദിലും ബെഥൂവേലിലും ഹോർമ്മായിലും സിക്ലാഗിലും ബേത്ത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാർത്തു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങൾ ആയിരുന്നു. അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ ഇങ്ങനെ അഞ്ചു പട്ടണവും ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ അവയ്ക്കുള്ള സകല ഗ്രാമങ്ങളുംതന്നെ. ഇവ അവരുടെ വാസസ്ഥലങ്ങൾ. അവർക്കു സ്വന്തവംശാവലിയും ഉണ്ടായിരുന്നു. മെശോബാബ്, യമ്ലേക്, അമസ്യാവിന്റെ മകനായ യോശാ, യോവേൽ, അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി, യയക്കോബാ, യെശോഹായാവ്, അസായാവ്, അദീയേൽ, യസീമീയേൽ, ബെനായാവ്, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ; പേർ വിവരം പറഞ്ഞിരിക്കുന്ന ഇവർ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങൾ ഏറ്റവും വർധിച്ചിരുന്നു. അവർ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്കു മേച്ചൽ തിരയേണ്ടതിനു ഗെദോർപ്രവേശനത്തോളം താഴ്‌വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു. അവർ പുഷ്‍ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂർവനിവാസികൾ ഹാംവംശക്കാരായിരുന്നു. പേർ വിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ കാലത്ത് അവിടെ ചെന്ന് അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവർക്കു നിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്കു മേച്ചൽ ഉള്ളതുകൊണ്ട് അവർക്കു പകരം പാർക്കയും ചെയ്തു. ശിമെയോന്യരായ ഇവരിൽ അഞ്ഞൂറു പേർ, യിശിയുടെ പുത്രന്മാരായ പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീർപർവതത്തിലേക്കു യാത്ര ചെയ്തു. അവർ അമാലേക്യരിൽ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്ന് ഇന്നുവരെ അവിടെ പാർക്കുന്നു.

1 ദിനവൃത്താന്തം 4:9-43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യബ്ബേസ്, തന്റെ സഹോദരന്മാരെക്കാൾ ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവനെ യബ്ബേസ് എന്നു വിളിച്ചു. അയാൾ ഇസ്രായേലിന്റെ ദൈവത്തോടു പ്രാർഥിച്ചു: “അവിടുന്ന് എന്നെ അനുഗ്രഹിച്ച് എന്റെ അതിര് വിസ്തൃതമാക്കണമേ. അവിടുത്തെ കരം എന്റെകൂടെ ഇരിക്കുകയും അനർഥത്തിൽനിന്ന് എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ”. അയാളുടെ അപേക്ഷ ദൈവം കേട്ടു. ശൂഹയുടെ സഹോദരൻ കെലൂബിന്റെ പുത്രൻ മെഹീർ; അവന്റെ പുത്രൻ എസ്തോൻ, എസ്തോന്റെ പുത്രന്മാർ: ബേത്ത്-രാഫാ, പാസേഹാ, ഈർനാഹാശിന്റെ പിതാവായ തെഹിന്നാ; ഇവർ രേഖാനിവാസികളാണ്. കെനസിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാ; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്, മെയോനോഥയി; മെയോനോഥയിയുടെ പുത്രൻ ഒഫ്രാ. സെരായായുടെ പുത്രൻ ഗേ-ഹാരാശീമിന്റെ പിതാവായ യോവാബ്. അവർ കരകൗശലപ്പണിക്കാർ ആയിരുന്നു. യെഫുന്നെയുടെ പുത്രനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലായുടെ പുത്രൻ കെനസ്, യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യ, അസരെയേൽ. എസ്രായുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ. മേരെദിന് ഫറവോന്റെ മകളായ തന്റെ ഭാര്യ ബിഥിയായിൽ മിര്യാം, ശമ്മ, എസ്തെമോവയുടെ പിതാവായ ഇശ്ബഹ് എന്നിവർ ജനിച്ചു. മേരെദിന് യെഹൂദാഗോത്രക്കാരിയായ ഒരു ഭാര്യയും ഉണ്ടായിരുന്നു. ഗെദോരിന്റെ പിതാവായ യേരെദ്, സോഖോവിന്റെ പിതാവായ ഹേബെർ, സാനോഹായുടെ പിതാവായ യെക്കൂഥീയേൽ എന്നിവർ അവരിൽ ജനിച്ച പുത്രന്മാരായിരുന്നു. നഹമിന്റെ സഹോദരിയെ ഹോദീയാ വിവാഹം കഴിച്ചു. അവരുടെ പുത്രന്മാരാണ് ഗർമ്മ്യനായ കെയീലായുടെ പിതാവ്, മയഖാത്യനായ എസ്തെമോവ എന്നിവർ. ശിമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. ഇശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്. യെഹൂദായുടെ മകനായ ശേലായുടെ പുത്രന്മാർ: ലേഖായുടെ പിതാവായ ഏർ, മാരേശായുടെ പിതാവായ ലാദാ, ബേത്ത്-അശ്ബെയയിൽ നെയ്ത്തുജോലി ചെയ്യുന്നവരുടെ ഗോത്രങ്ങൾ; യോക്കീം, കോസേബനിവാസികൾ, യോവാശ്, മോവാബ് ഭരിക്കുകയും പിന്നീടു ബേത്‍ലഹേമിലേക്ക് മടങ്ങിപ്പോകുകയും ചെയ്ത സാരാഫ്. ഈ രേഖകൾ പുരാതനമാണ്. ഇവർ നെതായീമിലും, ഗെദേരായിലും പാർത്തിരുന്ന കുശവന്മാരാണ്. ഇവർ രാജാവിനുവേണ്ടി ജോലി ചെയ്തു. ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൗൽ. ശൗലിന്റെ പുത്രൻ ശല്ലൂം; അവന്റെ പുത്രൻ മിബ്ശാം, മിബ്ശാമിന്റെ പുത്രൻ മിശ്മ. അയാളുടെ പുത്രൻ ഹമ്മൂവേൽ, ഹമ്മൂവേലിന്റെ പുത്രൻ സക്കൂർ, അയാളുടെ പുത്രൻ ശിമെയി. ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. അയാളുടെ സഹോദരന്മാർക്ക് മക്കൾ അധികം ഇല്ലാതിരുന്നതുകൊണ്ട് അവർ യെഹൂദാഗോത്രക്കാരെപ്പോലെ പെരുകിയില്ല. അവർ ബേർ-ശേബ, മോലാദാ, ഹസർ-ശൂവാൽ, ബിൽഹാ, ഏസെം, തോലാദ്, ബെഥൂവേൽ, ഹൊർമ്മ, സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്, ഹസർ-സൂസീം, ബേത്ത്-ബിരി, ശയരീം എന്നിവിടങ്ങളിൽ പാർത്തു. ദാവീദിന്റെ ഭരണകാലംവരെ ഇവ അവരുടെ പട്ടണങ്ങൾ ആയിരുന്നു. ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ എന്നീ അഞ്ചു പട്ടണങ്ങളും ബാൽവരെ അവയോടു ചേർന്ന ഗ്രാമങ്ങളും അവരുടെ വാസസ്ഥലങ്ങളായിരുന്നു. അവർ തങ്ങളുടെ വംശാവലി രേഖപ്പെടുത്തിയിരുന്നു. മെശോബാബ്, യമ്ലേക്, അമസ്യായുടെ പുത്രൻ യോശാ, യോവേൽ, അസീയേലിന്റെ പ്രപൗത്രനും സെരായായുടെ പൗത്രനും, യോശിബ്യായുടെ പുത്രനുമായ യേഹൂ. എല്യോവേനായി, യയക്കോബാ, യെശോഹായാ, അസായാ, അദീയേൽ, യസീമീയേൽ, ബെനായാ, ശെമെയായുടെ പ്രപൗത്രനും സിമ്രിയുടെ പൗത്രനും അല്ലോന്റെ പുത്രനുമായ ശിഫിയുടെ പുത്രൻ സീസാ; ഇവർ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു. അവരുടെ പിതൃഭവനക്കാർ വളരെ വർധിച്ചിരുന്നു. ആട്ടിൻപറ്റങ്ങൾക്ക് മേച്ചിൽസ്ഥലങ്ങൾ അന്വേഷിച്ചു താഴ്‌വരയുടെ കിഴക്കു ഗെദോർ കവാടംവരെ അവർ യാത്രചെയ്തു. അവിടെ സമൃദ്ധമായ മേച്ചിൽസ്ഥലങ്ങൾ കണ്ടെത്തി. ദേശം വിസ്തൃതവും പ്രശാന്തവും സമാധാനപൂർണവും ആയിരുന്നു. ഹാംവംശക്കാരായിരുന്നു അവിടത്തെ പൂർവനിവാസികൾ. മേൽപ്പറഞ്ഞ പ്രഭുക്കന്മാർ യെഹൂദാരാജാവായ ഹിസ്കീയായുടെ കാലത്ത് ഗേദാറിനെ ആക്രമിച്ച് അവിടെ പാർത്തിരുന്ന മെയൂന്യരെ അവരുടെ കൂടാരങ്ങളോടൊപ്പം നിശ്ശേഷം നശിപ്പിച്ചു. ആട്ടിൻപറ്റങ്ങൾക്കു മേച്ചിൽസ്ഥലങ്ങൾ കണ്ടെത്തിയതിനാൽ അവിടെ അവർ വാസമുറപ്പിക്കുകയും ചെയ്തു. ഇവരിൽ ശിമെയോന്യരായ അഞ്ഞൂറു പേർ ഇശിയുടെ പുത്രനായ പെലത്യാ, നെയര്യാ, രെഫായാ, ഉസ്സീയേൽ എന്നിവരുടെ നേതൃത്വത്തിൽ സേയീർ മലയിലേക്കുപോയി. അവിടെ അവശേഷിച്ചിരുന്ന അമാലേക്യരെ സംഹരിച്ച് അവർ അവിടെ പാർത്തു. ഇന്നും അവർ അവിടെ നിവസിക്കുന്നു.

1 ദിനവൃത്താന്തം 4:9-43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യബ്ബേസ് തന്‍റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്‍റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു. യബ്ബേസ് യിസ്രായേലിന്‍റെ ദൈവത്തോട്: “നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്‍റെ അതിർ വിസ്താരമാക്കുകയും, നിന്‍റെ കൈ എന്നോടുകൂടെ ഇരുന്ന് അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതെ എന്നെ കാക്കുകയും ചെയ്താൽ കൊള്ളാമായിരുന്നു” എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവനു നല്കി. ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്‍റെ പിതാവ്. എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാശിന്‍റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു. കെനസ്സിന്‍റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവ്; ഒത്നീയേലിന്‍റെ പുത്രന്മാർ: ഹഥത്ത്. മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവ് ഗേ-ഹരാശീമിന്‍റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൗശലപ്പണിക്കാർ ആയിരുന്നുവല്ലോ. യെഫുന്നെയുടെ മകനായ കാലേബിന്‍റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാർ: കെനസ്. യെഹല്ലെലേലിന്‍റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യാ, അസരെയേൽ. എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. മേരെദിന്‍റെ ഭാര്യ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു. അവന്‍റെ ഭാര്യയായ യെഹൂദീയ ഗെദോരിന്‍റെ അപ്പനായ യേരെദിനെയും സോഖോവിന്‍റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. മേരെദ് പരിഗ്രഹിച്ച ഫറവോന്‍റെ മകളായ ബിഥ്യയുടെ പുത്രന്മാർ ഇവരാകുന്നു. നഹമിന്‍റെ സഹോദരിയും ഹോദീയാവിന്‍റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നെ. ശീമോന്‍റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്. യെഹൂദായുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും, മാരേശയുടെ അപ്പനായ ലദയും, ബേത്ത്-അശ്ബെയയിൽ നെയ്ത്തുജോലി ചെയ്യുന്നവരുടെ കുലങ്ങളും; യോക്കീമും കോസേബാ നിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നെ. ഇവ പുരാണവൃത്താന്തങ്ങൾ ആകുന്നു. ഇവർ നെതായീമിലും ഗെദേരയിലും താമസിച്ച കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്‍റെ വേലചെയ്യുവാൻ അവിടെ താമസിച്ചു. ശിമെയോന്‍റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൗല്‍; അവന്‍റെ മകൻ ശല്ലൂം; അവന്‍റെ മകൻ മിബ്ശാം; അവന്‍റെ മകൻ മിശ്മാ. മിശ്മയുടെ പുത്രന്മാർ: അവന്‍റെ മകൻ ഹമ്മൂവേൽ; അവന്‍റെ മകൻ സക്കൂർ; അവന്‍റെ മകൻ ശിമെയി; ശിമെയിക്ക് പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്‍റെ സഹോദരന്മാർക്ക് അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വർദ്ധിച്ചില്ല. അവർ ബേർ-ശേബയിലും മോലാദയിലും ഹസർ-ശൂവാലിലും ബിൽഹയിലും ഏസെമിലും തോലാദിലും ബെഥുവേലിലും ഹൊർമ്മയിലും സിക്ലാഗിലും ബേത്ത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും താമസിച്ചു. ഇവ ദാവീദിന്‍റെ വാഴ്ചവരെ അവരുടെ പട്ടണങ്ങൾ ആയിരുന്നു. അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ ഇങ്ങനെ അഞ്ചു പട്ടണവും ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ അവയ്ക്കുള്ള സകലഗ്രാമങ്ങളും തന്നെ. ഇവ അവരുടെ വാസസ്ഥലങ്ങൾ. അവർക്ക് സ്വന്തവംശാവലിയും ഉണ്ടായിരുന്നു. മെശോബാബ്, യമ്ലേക്, അമസ്യാവിന്‍റെ മകനായ യോശാ, യോവേൽ, അസീയേലിന്‍റെ മകനായ സെരായാവിന്‍റെ മകനായ യോശിബ്യാവിന്‍റെ മകനായ യേഹൂ, എല്യോവേനായി, യയക്കോബാ, യെശോഹായാവ്, അസായാവ്, അദീയേൽ, യസീമീയേൽ, ബെനായാവ്, ശെമെയാവിന്‍റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്‍റെ മകനായ അല്ലോന്‍റെ മകനായ ശിഫിയുടെ മകനായ സീസാ; പേർ വിവരം പറഞ്ഞിരിക്കുന്ന ഇവർ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങൾ ഏറ്റവും വർദ്ധിച്ചിരുന്നു. അവർ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്ക് മേച്ചൽ തിരയേണ്ടതിന് ഗെദോർപ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു. അവർ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടുത്തെ പൂർവ്വനിവാസികൾ ഹാംവംശക്കാരായിരുന്നു. പേർ വിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദ്യരാജാവായ യെഹിസ്കീയാവിന്‍റെ കാലത്ത് അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, അവർക്ക് നിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്ക് മേച്ചൽ ഉള്ളതുകൊണ്ട് അവർക്ക് പകരം താമസിക്കുകയും ചെയ്തു. ശിമെയോന്യരായ ഇവരിൽ അഞ്ഞൂറുപേർ, യിശിയുടെ പുത്രന്മാരായ, പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീർപർവ്വതത്തിലേക്ക് യാത്രചെയ്തു. അവർ അവശേഷിച്ചിരുന്ന അമാലേക്യരെ സംഹരിച്ച് ഇന്നുവരെ അവിടെ താമസിക്കുന്നു.

1 ദിനവൃത്താന്തം 4:9-43 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു. യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടു: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി. ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ അപ്പൻ. എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു. കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്. മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൗശലപ്പണിക്കാർ ആയിരുന്നുവല്ലോ. യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാർ: കെനസ്. യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യാ, അസരെയേൽ. എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. അവൾ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു. അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ. നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ. ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്. യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയിൽ ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും; യോക്കീമും കോസേബാനിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങൾ അല്ലോ. ഇവർ നെതായീമിലും ഗെദേരയിലും പാർത്ത കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്റെ വേല ചെയ്‌വാൻ അവിടെ പാർത്തു. ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൗൽ; അവന്റെ മകൻ ശല്ലൂം; അവന്റെ മകൻ മിബ്ശാം; അവന്റെ മകൻ മിശ്മാ. മിശ്മയുടെ പുത്രന്മാർ: അവന്റെ മകൻ ഹമ്മൂവേൽ; അവന്റെ മകൻ സക്കൂർ; അവന്റെ മകൻ ശിമെയി; ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാർക്കു അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വർദ്ധിച്ചില്ല. അവർ ബേർ-ശേബയിലും മോലാദയിലും ഹസർ-ശൂവാലിലും ബിൽഹയിലും ഏസെമിലും തോലാദിലും ബെഥൂവേലിലും ഹൊർമ്മയിലും സിക്ലാഗിലും ബേത്ത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാർത്തു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങൾ ആയിരുന്നു. അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ ഇങ്ങനെ അഞ്ചു പട്ടണവും ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ അവെക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങൾ. അവർക്കു സ്വന്തവംശാവലിയും ഉണ്ടായിരുന്നു. മെശോബാബ്, യമ്ലേക്, അമസ്യാവിന്റെ മകനായ യോശാ, യോവേൽ, അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി, യയക്കോബാ, യെശോഹായാവു, അസായാവു, അദീയേൽ, യസീമീയേൽ, ബെനായാവു, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ; പേർ വിവരം പറഞ്ഞിരിക്കുന്ന ഇവർ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങൾ ഏറ്റവും വർദ്ധിച്ചിരുന്നു. അവർ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചൽ തിരയേണ്ടതിന്നു ഗെദോർപ്രവേശനത്തോളം താഴ്‌വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു. അവർ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂർവ്വനിവാസികൾ ഹാംവംശക്കാരായിരുന്നു. പേർവിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്തു അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവർക്കു നിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചൽ ഉള്ളതുകൊണ്ടു അവർക്കു പകരം പാർക്കയും ചെയ്തു. ശിമെയോന്യരായ ഇവരിൽ അഞ്ഞൂറുപേർ, യിശിയുടെ പുത്രന്മാരായ, പെലത്യാവു, നെയര്യാവു, രെഫായാവു, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീർപർവ്വതത്തിലേക്കു യാത്രചെയ്തു. അവർ അമാലേക്യരിൽ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്നു ഇന്നുവരെ അവിടെ പാർക്കുന്നു.

1 ദിനവൃത്താന്തം 4:9-43 സമകാലിക മലയാളവിവർത്തനം (MCV)

യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ അധികം ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവന് യബ്ബേസ് എന്നു പേരിട്ടു. യബ്ബേസ് ഇസ്രായേലിന്റെ ദൈവത്തോട് ഈ വിധം അപേക്ഷിച്ചു: “ദൈവമേ, അവിടന്ന് എന്നെ അനുഗ്രഹിക്കുകയും എന്റെ ദേശത്തിന്റെ അതിരുകൾ വിപുലമാക്കുകയും ചെയ്യണമേ! അവിടത്തെ കൈ എന്നോടൊപ്പം ഉണ്ടായിരിക്കണേ! എന്നെ വിപത്തുകളിൽനിന്നു കാത്തുകൊള്ളണമേ, അങ്ങനെ ഞാൻ വേദനകളിൽനിന്നു മോചിതനാകട്ടെ.” ദൈവം അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ടു. ശൂഹയുടെ സഹോദരനായ കെലൂബ് മെഹീറിന്റെ പിതാവായിരുന്നു; അയാൾ എസ്തോന്റെ പിതാവും എസ്തോൻ ബേത്ത്-രാഫയുടെയും പാസേഹയുടെയും ഈർ-നാഹാശിന്റെ പിതാവായ തെഹിന്നയുടെയും പിതാവായിരുന്നു. ഇവർ രേഖയുടെ പിൻഗാമികളായിരുന്നു. കെനസ്സിന്റെ പുത്രന്മാർ: ഒത്നിയേൽ, സെരായാവ്. ഒത്നിയേലിന്റെ പുത്രന്മാർ: ഹഥത്ത്, മെയോനോഥയി. മെയോനോഥയി ഒഫ്രയുടെ പിതാവായിരുന്നു. സെരായാവ് യോവാബിന്റെ പിതാവായിരുന്നു, ഗേ-ഹരാശീമിന്റെ പിതാവും ആയിരുന്നു. ഗേ-ഹരാശീമിലെ നിവാസികൾ കരകൗശലവേലയിൽ വൈദഗ്ദ്ധ്യമുള്ളതിനാൽ ആ നഗരത്തിന് ആ പേരു ലഭിച്ചു. യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരു, ഏലാ, നായം. ഏലയുടെ പുത്രൻ: കെനസ്സ്. യെഹല്ലെലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തിര്യാ, അസരെയേൽ. എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ. മേരെദിന്റെ ഭാര്യമാരിൽ ഒരുവൾ, മിര്യാം, ശമ്മായി, എസ്തെമോവയുടെ പിതാവായ യിശ്ബഹ് എന്നിവർക്ക് ജന്മംനൽകി. ഫറവോന്റെ പുത്രിയും മേരെദിന്റെ ഭാര്യയുമായ ബിഥ്യയുടെ മക്കൾ ഇവരായിരുന്നു. അദ്ദേഹത്തിന്റെ, യെഹൂദാഗോത്രജയായ ഭാര്യ, ഗെദോരിന്റെ പിതാവായ യാരെദ്, സോഖോവിന്റെ പിതാവായ ഹേബെർ, സനോഹയുടെ പിതാവായ യെക്കൂഥീയേൽ എന്നിവർക്ക് ജന്മംനൽകി. ഹോദീയായുടെ ഭാര്യയായിരുന്നു നഹമിന്റെ സഹോദരി. അവളുടെ പുത്രന്മാർ: ഗർമ്യനായ കെയീലയുടെ പിതാവ്, മാഖാത്യനായ എസ്തെമോവ, ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബൻ-ഹാനാൻ, തീലോൻ, യിശിയുടെ പിൻഗാമികൾ: സോഹേത്തും ബെൻ-സോഹേത്തും, യെഹൂദയുടെ മകനായ ശേലഹിന്റെ പുത്രന്മാർ: ലേഖയുടെ പിതാവായ ഏർ, മാരേശയുടെയും ബത്ത്-അശ്ബേയയിലെ ശണവസ്ത്രത്തൊഴിലാളി കുലങ്ങളുടെയും പിതാവായ ലദാ, കൊസേബാ നിവാസികളായ യോക്കീം, മോവാബിലെയും യശൂബി-ലെഹേമിലെയും ഭരണകർത്താക്കളായിരുന്ന യോവാശും സാരാഫും. (പ്രാചീനകാലത്തെ രേഖകളിൽനിന്നുള്ള വിവരങ്ങളാണിവ). അവർ നെതായീമിലും ഗെദേരയിലും താമസിച്ചിരുന്ന കളിമൺപാത്ര നിർമാതാക്കളായിരുന്നു. അവർ അവിടെ താമസിച്ച് രാജാവിനുവേണ്ടി വേല ചെയ്തിരുന്നു. ശിമെയോന്റെ പിൻഗാമികൾ: നെമൂവേൽ, യാമിൻ, യാരീബ്, സേരഹ്, ശാവൂൽ. ശല്ലൂം ശാവൂലിന്റെ മകനായിരുന്നു. മിബ്ശാം ശല്ലൂമിന്റെ മകനും മിശ്മാ മിബ്ശാമിന്റെ പൗത്രനും ആയിരുന്നു. മിശ്മായുടെ പിൻഗാമികൾ: ഹമ്മൂവേൽ മിശ്മായുടെ മകൻ, സക്കൂർ ഹമ്മൂവേലിന്റെ മകൻ, ശിമെയി സക്കൂറിന്റെ മകൻ. ശിമെയിക്ക് പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരന്മാർക്ക് കൂടുതൽ സന്താനങ്ങളില്ലായിരുന്നു. അതിനാൽ അവരുടെ കുലം മൊത്തത്തിൽ യെഹൂദാഗോത്രത്തോളം സംഖ്യാബഹുലമായിത്തീർന്നില്ല. അവർ ബേർ-ശേബയിലും മോലാദായിലും ഹസർ-ശൂവാലിലും ബിൽഹയിലും ഏസെമിലും തോലാദിലും ബെഥൂവേലിലും ഹോർമയിലും സിക്ലാഗിലും ബേത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്-ബിരിയിലും ശയരയീമിലും താമസിച്ചിരുന്നു. ദാവീദിന്റെ ഭരണകാലംവരെ ഇവ അവരുടെ പട്ടണങ്ങളായിരുന്നു. ഏതാം, ആയിൻ, രിമ്മോൻ, തോഖെൻ, ആശാൻ എന്നീ അഞ്ചു പട്ടണങ്ങളും അവയ്ക്കു ചുറ്റുമുള്ള ഗ്രാമങ്ങളും ബാൽവരെയുള്ള പട്ടണങ്ങളും അവരുടേതായിരുന്നു. ഇവയായിരുന്നു അവരുടെ അധിനിവേശസ്ഥലങ്ങൾ. അവർ ഒരു വംശാവലിയും രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു: മെശോബാബ്, യമ്ളെക്ക്, അമസ്യാവിന്റെ മകനായ യോശാ യോവേൽ, അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹു, എല്യോവേനായി, യയക്കോബാ, യശോഹായാവ്, അസായാവ്, അദീയേൽ, യസീമിയേൽ, ബെനായാവ്, ശെമയ്യാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ. മുകളിൽ പേരു പറഞ്ഞിരിക്കുന്ന ഇവർ അവരവരുടെ കുലങ്ങൾക്കു നായകന്മാരായിരുന്നു. അവരുടെ കുടുംബങ്ങൾ അത്യധികമായി വർധിച്ചു; അവർ തങ്ങളുടെ മൃഗങ്ങൾക്കു മേച്ചിൽപ്പുറം അന്വേഷിച്ച്, താഴ്വരയ്ക്കും കിഴക്കോട്ട്, ഗെദോരിന്റെ കവാടംവരെ കടന്നുചെന്നു. അവർ അവിടെ സമൃദ്ധമായ നല്ല മേച്ചിൽപ്പുറം കണ്ടെത്തി. ആ ഭൂപ്രദേശം വിസ്തൃതവും സമാധാനപൂർണവും ശാന്തവും ആയിരുന്നു. മുമ്പ് ഹാം വംശക്കാരിൽ ചിലർ അവിടെ താമസിച്ചിരുന്നു. പേരു പറഞ്ഞിരിക്കുന്ന ഈ ആളുകൾ യെഹൂദാരാജാവായ ഹിസ്കിയാവിന്റെകാലത്ത് അവിടേക്കു കടന്നുചെന്നു; അവിടെ ഉണ്ടായിരുന്ന ഹാംവംശജരെയും മെയൂന്യരെയും അവരുടെ ഭവനങ്ങളിൽക്കയറി ആക്രമിച്ച് നിശ്ശേഷം നശിപ്പിച്ചു. അത് ഇന്നുവരെയും തെളിവായിരിക്കുന്നു. തങ്ങളുടെ മൃഗഗണങ്ങൾക്കു സമൃദ്ധമായ മേച്ചിൽപ്പുറം ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ താമസമുറപ്പിച്ചു. ഈ ശിമെയോന്യരിൽ അഞ്ഞൂറുപേർ യിശിയുടെ പുത്രന്മാരായ പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നിവരുടെ നേതൃത്വത്തിൽ മലനിരയിലുള്ള രാജ്യമായ സേയീരിനെ ആക്രമിച്ചു. രക്ഷപ്പെട്ടവരിൽ അവിടെ ശേഷിച്ചിരുന്ന അമാലേക്യരെ അവർ കൊന്നൊടുക്കി. അവർ ഇന്നുവരെ അവിടെ ജീവിച്ചുപോരുന്നു.